Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളം അതീവദു:ഖത്തില്‍... പക്ഷെ നമുക്ക് അതിജീവിക്കണം'; ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ കേരളവും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തിയതോടെ സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് ഔദ്യോഗിക തുടക്കമായി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. ദേശീയ പതാക ഉയര്‍ത്തിയ ശേഷം മുഖ്യമന്ത്രി വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിജീവനത്തിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിന സന്ദേശം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

independence day

കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണം. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. 21-ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ രാജ്യത്തിനാകുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ട് എന്ന് പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാകുന്നില്ല.

മുന്നറിയിപ്പുകളല്ലാതെ കൃത്യമായ പ്രചവനം ഉണ്ടെങ്കിലെ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയാകെ ദുഃഖത്തിലാഴ്ന്ന ഘട്ടമാണിത്. പല രാജ്യങ്ങളിലും ജനാധിപത്യം ആ ക്രമിക്കപ്പെട്ട സാഹചര്യങ്ങള്‍ പല ആവര്‍ത്തി ഉണ്ടായിട്ടുണ്ട് എന്നും എന്നാല്‍ നമ്മുടെ ജനാധിപത്യം വെല്ലുവിളികള്‍ നേരിട്ടുള്ള ഘട്ടങ്ങളില്‍ ഇന്ത്യന്‍ ജനത ഒന്നാകെ ജാഗരൂകരായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

അത്തരം ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാകണം. അത് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഓരോ ഇന്ത്യക്കാരനുമുണ്ട്. 'ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ഠാനങ്ങളിലേക്കും കൊണ്ടുപോകാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതിനായി ജാതീയതയും വര്‍ഗീയതയും ആയുധമാക്കുകയാണ്. ഇത് മതനിരപേക്ഷതയെ പോലും അപകടത്തിലാക്കുകയാണ്.

ഇതിനെ എങ്ങനെ ഫലപ്രദമായി മറികടക്കാം എന്നത് ഈ ഘട്ടത്തില്‍ പ്രത്യേകമായി വിലയിരുത്തേണ്ടതുണ്ട്,' മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഭരണനിര്‍വഹണം, ക്രമസമാധാനം സാമൂഹ്യ സുരക്ഷിതത്വം തുടങ്ങിയ വിവിധ മേഖലകളില്‍ ഇന്ന് രാജ്യത്തിന്റെ മുന്‍പന്തിയിലാണ് കേരളം എന്നും മലയാളികള്‍ക്കാകെ ഇത് അഭിമാനം പകരുന്നതാണ് എന്നും പിണറായി പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെയും നീതി ആയോഗിന്റെയും സുസ്ഥിരവികസനങ്ങള്‍ കൈവരിക്കുന്നതില്‍ മുന്‍പന്തിയിലാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പിഎസ്സി നിയമങ്ങള്‍ നടത്തുന്നത് കേരളമാണെന്നും ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത ഏക സംസ്ഥാനമായി കേരളം മാറുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങ് കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.

മന്ത്രി ഒആര്‍ കേളു പതാക ഉയര്‍ത്തി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍, പരേഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടന്നത്. കോഴിക്കോട് എകെ ശശീന്ദ്രന്‍, മലപ്പുറത്ത് കെ രാജന്‍, കോട്ടയത്ത് ജെ ചിഞ്ചുറാണി, തൃശൂരില്‍ ആര്‍ ബിന്ദു, എറണാകുളത്ത് പി രാജീവ്, പാലക്കാട് എംബി രാജേഷ്, പത്തനംതിട്ടയില്‍ സജി ചെറിയാന്‍ എന്നിവരാണ് പതാക ഉയര്‍ത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+