കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്: സ്വാന്തന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ 15 മിനുറ്റാക്കി വെട്ടിച്ചുരുക്കി

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളുടെ ദൈർഘ്യം വെട്ടിച്ചുരുക്കാൻ ആലോചന. മൊത്തം പരിപാടി പതിനഞ്ച് മിനിറ്റിലേക്ക് ചുരുക്കാനാണ് ആലോചന. ഇതോടെ പതാക ഉയർത്തിക്കഴിഞ്ഞ ശേഷം മുഖ്യമന്ത്രിയുടെ പ്രസംഗം അഞ്ച് മിനിറ്റ് മാത്രമായിരിക്കും ഉണ്ടാകുക. സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കുമെങ്കിലും മാർച്ച് പാസ്റ്റ്, ഗാർഡ് ഓഫ് ഓണർ എന്നിവ ഉണ്ടാകില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നേരത്തെ 100 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരേഡ് ഉൾപ്പെടെയുള്ള പരിപാടിയാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.

മലപ്പുറം ജില്ലാ കളക്ടർക്ക് കൊവിഡ്; സബ് കളക്ടർക്കും അസി.കളക്ടർക്കും 20 ഉദ്യോഗസ്ഥർക്കും രോഗംമലപ്പുറം ജില്ലാ കളക്ടർക്ക് കൊവിഡ്; സബ് കളക്ടർക്കും അസി.കളക്ടർക്കും 20 ഉദ്യോഗസ്ഥർക്കും രോഗം

സ്വാതന്ത്ര്യദിനാഘോഷത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉടൻ തന്നെ അന്തിമ ഉത്തരവ് പുറത്തിറക്കും. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രോട്ടോക്കോൾ അനുസരിച്ച് വളരെ ചുരുക്കം ഉദ്യോഗസ്ഥർ മാത്രമാണ് പങ്കെടുക്കുക.

 national-flag-1

Recommended Video

cmsvideo
മലപ്പുറത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരം | Oneindia Malappuram

രാജ്യം 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ലോകത്തെല്ലായിടത്തുമുള്ള കേരളീയർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ അറിയിച്ചിരുന്നു."ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൌരൻ എന്ന നിലയിൽ ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃക കാണിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരോടുള്ള കടപ്പാട് പൌരബോധത്തിലൂടെ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ട് നിറവേറ്റാം. രാഷ്ട്രപുരോഗതിക്കായി സംബാവന ചെയ്യാൻ എല്ലാ ജനങ്ങളെയും ശാക്തീകരിച്ചുകൊണ്ട് സ്വാശ്രയ ഭ്വാരതത്തെ സൃഷ്ടിക്കുന്നതിനായി നമുക്ക് ഒന്നിക്കാമെന്നും ഗവർണർ ആശംസിച്ചു.

English summary
Independence day ceremonies in Kerala will be 15 minutes only
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X