Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യ ദിനാഘോഷം;സംസ്ഥാനത്ത് അതീവ ജാഗ്രത! മാളുകളിലും പരിശോധന,തലസ്ഥാനത്ത് കനത്ത സുരക്ഷ...

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയും ഇന്റലിജൻസും ജില്ലാ പോലീസ് മേധാവികൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു.

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അതീവ ജാഗ്രത. കേരളത്തിലെ പ്രധാന നഗരങ്ങളിൽ പോലീസ് നിരീക്ഷണം കർശനമാക്കി. സ്വാതന്ത്യ ദിനാഘാഷ പരിപാടികൾ നടക്കുന്ന തലസ്ഥാനത്തെയും വിവിധ ജില്ലാ കേന്ദ്രങ്ങളിലെയും വേദികളിൽ പോലീസ് പരിശോധന ആരംഭിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയും ഇന്റലിജൻസും ജില്ലാ പോലീസ് മേധാവികൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തെ പ്രധാന നഗരങ്ങൾ,റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന തുടരുകയാണ്.

independencedaysecurity

സംസ്ഥാന തലത്തിൽ സ്വാതന്ത്യ്ര ദിനാഘോഷ ചടങ്ങുകൾ നടക്കുന്ന തിരുവനന്തപുരത്തും അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് ആഗസ്റ്റ് 14 തിങ്കളാഴ്ച വൈകീട്ട് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് നിരീക്ഷണവും ശക്തമാക്കി.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തുന്നതോടെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് കേരള പോലീസിന്റെ 24 പ്ലാറ്റൂണികൾ പങ്കെടുക്കുന്ന പരേഡ് നടക്കും. കേരള പോലീസിന് പുറമേ കർണാടക പോലീസും പങ്കെടുക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

തലസ്ഥാനത്തെ വിവിധ സ്കൂളുകളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻസിസി,എൻഎസ്എസ്,ജൂനിയർ റെഡ് ക്രോസ് അംഗങ്ങളും സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ
പങ്കെടുക്കും. രാഷ്ട്രപതിയുടെ പോലീസ് മെഡലുകളും ചടങ്ങിൽ വിതരണം ചെയ്യും. പരിപാടി നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിന് സമീപം ചൊവ്വാഴ്ച ഉച്ചമുതൽ വാഹന പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+