എല്ലാവർക്കും സ്വന്തമായി വീട്, കരകൗശല തൊഴിലാളികൾക്കായി 15,000 കോടി; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി
ഡൽഹി: സ്വാതന്ത്ര ദിന പ്രസംഗത്തിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവർക്കും സ്വന്തമായി വീട്, കരകൗശല തൊഴിലാളികൾക്കായി 15,000 കോടി, കൂടുതൽ ജൻ ഔഷധി കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
കരകൗശല തൊഴിലാളികളെ സഹായിക്കുന്നതിനായി 13,000-15,000 കോടി രൂപ ചെലവിട്ട് 'വിശ്വകർമ യോജന'ആരംഭിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ ഒന്ന്. വിശ്വകർമ്മ ജയന്തിലാണ് പദ്ധതി നടപ്പാക്കുക. ധോബികൾ, സ്വർണ്ണപ്പണിക്കാർ, ബാർബർമാർ തുടങ്ങിയ വിദഗ്ധ തൊഴിലാളികൾക്ക് വേണ്ടിയുള്ളതായിരിക്കും പ്രധാനമായും പദ്ധതി.

പുതിയ ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.10,000 ൽ നിന്നും ജൻ ഔഷധി കേന്ദ്രങ്ങൾ 25,000 ആയി ഉയർത്തും. എല്ലാവര്‍ക്കും സ്വന്തമായി ഭവനം എന്ന സ്വപ്‌നം നടപ്പാക്കാന്‍ പദ്ധതി ആരംഭിക്കും. നഗരങ്ങളിൽ താമസിക്കുന്ന എന്നാൽ സ്വന്തമായി വീടില്ലാത്തതുമായ ഇടത്തരം കുടുംബങ്ങൾക്ക് ബാങ്ക് വായ്പയിൽ ഇളവ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.നേരത്തെ പാവപ്പെട്ടവരുടെ വീടുകൾ നിർമിക്കാൻ 90,000 കോടി രൂപ ചെലവഴിച്ചിരുന്നത്. ഇന്ന് അത് 4 മടങ്ങ് വർധിക്കുകയും 4 ലക്ഷം കോടിയിലധികം രൂപയായെന്നും പ്രധാനമന്ത്രി
സ്ത്രീ കേന്ദ്രീകൃത വികസനമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്. ഇതിനായി രണ്ടുകോടി സ്ത്രീകളെ ലക്ഷാധിപതികളാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും നന്നാക്കുന്നതിനുമായി 15,000 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്പയും പരിശീലനവും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കർഷകർക്ക് യൂറിയ സബ്‌സിഡിയായി ഗവണ്മെന്റ് 10 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആഗോള തലത്തിൽ
ഒരു ചാക്കിന് 3,000 രൂപ വിലയുള്ള യൂറിയ, 300 രൂപയ്ക്ക് കുറഞ്ഞ നിരക്കിലാണ് നൽകുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. അഞ്ചു വര്‍ഷത്തിനിടെ പതിമൂന്നര കോടി ജനങ്ങളാണ് ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ വഴിയോരക്കച്ചവടക്കാർക്ക് 50,000 കോടി നൽകിയെന്നും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് 2.5 ലക്ഷം കോടി രൂപ നിക്ഷേപിച്ചെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
പത്തുവർഷം മുമ്പ് 30 ലക്ഷം കോടി രൂപയാണ് കേന്ദ്ര ഗവണ്മെന്റിൽ നിന്നും സംസ്ഥാനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നത് എന്നാൽ ഇന്ന് സംസ്ഥാനങ്ങൾക്കുള്ള ധനവിതരണം 30 ലക്ഷം കോടി രൂപയിൽനിന്ന് 100 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം












Click it and Unblock the Notifications