കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് പണികൊടുത്ത സ്വതന്ത്രര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരഞ്ഞെടുപ്പ് ഫുട്‌ബോളോ, ക്രിക്കറ്റോ പോലെയാണ്. ഒരു റണ്ണിനോ ഒരു ഗോളിനോ ജയിച്ചാലും ജയം ജയം തന്നെയാണ്. തോല്‍വിയും അതുപോലെ തന്നെ.

ഇക്കാര്യം മനസ്സിലാക്കിയാണ് പലപ്പോഴും വോട്ട് കിട്ടുന്ന ആളെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി സിപിഎം തിരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുള്ളത്. പലപ്പോഴും ഇത് വിജയിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ പരാജയപ്പെട്ടിട്ടും ഉണ്ട്.

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം എടുത്ത് പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഇങ്ങനെ സിപിഎം ഉയര്‍ത്തിക്കൊണ്ടുവന്നവരില്‍ ഭൂരിഭാഗവും പിന്നീട് പാര്‍ട്ടിക്ക് വന്‍ ബാധ്യതയാവുകയോ നാണക്കേടുണ്ടാക്കുകയോ ചെയ്തിട്ടുണ്ട്.

ഇത്തവണയും സിപിഎം സ്വതന്ത്രന്‍മാരേയും, അന്യ പാര്‍ട്ടിക്കാരേയും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കി വിടുന്നുണ്ട്. ഇന്നസെന്റും, ക്രിസ്റ്റി ഫെര്‍ണാണ്ടസും, ഫിലിപ്പോസ് തോമസും ഒക്കെ ഉദാഹരണങ്ങള്‍.

ഇതിന് മുമ്പ് സിപിഎമ്മിന് പണികൊടുത്ത സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ആരെല്ലാമെന്ന് നോക്കാം.

ലോനപ്പന്‍ നമ്പാടന്‍

ലോനപ്പന്‍ നമ്പാടന്‍

കേരള കോണ്‍ഗ്രസില്‍ നിന്ന് സിപിഎം അടര്‍ത്തിയെടുത്തതാണ് ലോനപ്പന്‍ നമ്പാടനെ. മകച്ച സാമാജികനും മന്ത്രിയും ഒക്കെ ആയിരുന്നു നമ്പാടന്‍. പക്ഷേ നമ്പാടനെ സിപിഎമ്മിന്റെ ഒരാളാക്കി നിര്‍ത്തുന്നതില്‍ പാര്‍ട്ടി ഒരുപരിധിവരെ പരാജയപ്പെട്ടു.

സെബാസ്റ്റ്യന്‍ പോള്‍

സെബാസ്റ്റ്യന്‍ പോള്‍

നിയവിദഗ്ധനും മാധ്യമ വിമര്‍ശകനും ആയ സെബാസ്റ്റ്യന്‍ പോളിനെ എറണാകുളത്തെ ലത്തീന്‍ സമുദായത്തിന്റെ വോട്ട് പിടിക്കാനായാണ് സിപിഎം സ്വതന്ത്രനാക്കി മത്സരിപ്പിച്ചത്. സെബാസ്റ്റ്യന്‍ പോള്‍ അതില്‍ വിജയിക്കുകയും ചെയ്തു. പക്ഷേ പിന്നീട് സീറ്റ് നിഷേധിച്ചപ്പോള്‍ വക്കീല്‍ പ്രശ്‌നമുണ്ടാക്കി. ഇപ്പോള്‍ ഏതാണ്ടെല്ലാം പറഞ്ഞ് ഒതുക്കി വച്ചിരിക്കുകയാണ് സിപിഎം.

മഞ്ഞളാംകുഴി അലി

മഞ്ഞളാംകുഴി അലി

മങ്കട മണ്ഡലത്തില്‍ സിപിഎമ്മിന്റെ സ്വതന്ത്രനായി നിന്ന് സീറ്റ് പിടിച്ചയാളായിരുന്നു സിനിമ നിര്‍മാതാവും വ്യവസായിയും ആയ മഞ്ഞളാംകുഴി അലി. സിപിഎം കൊണ്ട് നടന്നിരുന്ന വ്യക്തി. ഒടുവില്‍ അലി മുസ്ലീം ലീഗില്‍ ചേര്‍ന്ന് മന്ത്രിയായി സിപിഎമ്മിന് പണികൊടുത്തു.

അല്‍ഫോന്‍സ് കണ്ണന്താനം

അല്‍ഫോന്‍സ് കണ്ണന്താനം

ഐഎസ് ഉദ്യോഗസ്ഥനായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം ആണ് സിപിഎമ്മിന് മുട്ടന്‍ പണികൊടുത്ത മറ്റൊരാള്‍. സര്‍വീസില്‍ നിന്ന് രാജി വപ്പിച്ചാണ് കണ്ണന്താനത്തെ കാഞ്ഞിരപ്പള്ളി സീറ്റില്‍ സിപിഎം മത്സരിപ്പിച്ചത്. ജയിച്ച് എംഎല്‍എയും ആയി. പക്ഷേ പിന്നീട് കണ്ണന്താനത്തെ കണ്ടത് ബിജെപിയില്‍ ആണ്.

കെഎസ് മനോജ്

കെഎസ് മനോജ്

ആലപ്പുഴ മണ്ഡലത്തില്‍ വിഎം സുധീരന്‍ എന്ന അതികായനെ മറിച്ചിടാന്‍ സിപിഎം കണ്ട എളുപ്പ വഴിയായിരുന്നു ഡോ.കെഎസ് മനോജ്. കൃസ്ത്യന്‍ പ്രീണനമായിരുന്നു മനോജിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍. മനോജ് ജയിച്ചു. പക്ഷേ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് സിപിഎമ്മിന് പണികൊടുത്തു.

ഹുസൈന്‍ രണ്ടത്താണി

ഹുസൈന്‍ രണ്ടത്താണി

2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഏറ്റവും അധികം ചീത്തപ്പേരുണ്ടാക്കിയത് അബ്ദുള്‍നാസര്‍ മദനിയുമായുള്ള കൂട്ടുകെട്ടായിരുന്നു. പൊന്നാനിയില്‍ ഇതിന്റെ ഫലമായി മത്സരിച്ചത് ഡോ ഹുസൈന്‍ രണ്ടത്താണിയും. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ഹുസൈന്‍ രണ്ടത്താണിയെ സിപിഎമ്മിന്റെ പരിപാടിക്കൊന്നും കണ്ടിട്ടില്ല.

English summary
Independent candidates who became burden for CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X