ജാർഖണ്ഡില്‍ സൗഹൃദപ്പോരിന് ഇന്ത്യ സഖ്യ കക്ഷികള്‍: മൂന്നിടത്ത് പരസ്പരം മത്സരിക്കും
റാഞ്ചി: സീറ്റ് വീതംവെയ്പ്പില്‍ ധാരണയിലെത്താന്‍ കഴിയാതിരുന്നതോടെ ജാർഖണ്ഡിലെ മൂന്ന് മണ്ഡലങ്ങളില്‍ ഇന്ത്യാ സഖ്യ കക്ഷികള്‍ക്കിടയില്‍ സൗഹൃദ മത്സരം. ധൻവാർ നിയമസഭാ സീറ്റിലാണ് പ്രധാന പോരാട്ടം. ജെ എം എമ്മും സി പി ഐ - എം എല്ലും ഇവിടെ സ്ഥാനാർത്ഥികളെ നിർത്തി പരസ്പരം മത്സരത്തിന് ഒരുങ്ങുകയാണ്. സീറ്റിനായി സി പി ഐ - എം എല്‍ അവകാശവാദം ഉന്നയിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ ജെ എം എം തയ്യാറായില്ല. ഇതോടെയാണ് സൗഹൃദ മത്സരത്തിലേക്ക് നീണ്ടത്.
സി പി ഐ - എം എല്ലിന് സ്വാധീനമുള്ള മണ്ഡലമാണ് ധൻവാർ. 2014 ലെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാജ്കുമാർ യാദവ് ഇവിടെ വിജയിച്ചിരുന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ ജാർഖണ്ഡ് വികാസ് മോർച്ചയുടെ ബാബു ലാല്‍ മറാണ്ടിയാണ് ഇവിടെ വിജയിച്ചത്. ജാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയായ ബാബു ലാല്‍ മറാണ്ടി ബി ജെ പിയുമായി തെറ്റിപ്പിരിഞ്ഞായിരുന്നു ജാർഖണ്ഡ് വികാസ് മോർച്ച സ്ഥാപിച്ചത്. പിന്നീട് 2020 ല്‍ തന്റെ പാർട്ടിയെ ബി ജെ പിയില്‍ ലയിപ്പിച്ച അദ്ദേഹം നിലവില്‍ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനാണ്.

ഇത്തവണ ബാബുലാല്‍ മറാണ്ടി തന്നെയാണ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി. സി പി ഐ - എം എല്‍ രാജ് കുമാർ യാദവിനെ ഒരിക്കല്‍ കൂടെ രംഗത്ത് ഇറക്കിയപ്പോള്‍ ജെ എം എമ്മിന് വേണ്ടി നിസാമുദ്ധീന്‍ അന്‍സാരി മത്സരിക്കുന്നു. ജാർഖണ്ഡ് വികാസ് മോർച്ചയുടെ ഭാഗമായിരുന്ന നിസാമുദ്ധീന്‍ അന്‍സാരി 2009 ല്‍ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായിരുന്നു.
ഛത്തർപൂർ, ബിഷ്രാംപൂർ സീറ്റുകളിൽ സഖ്യകക്ഷികളായ കോണ്‍ഗ്രസിനും ആർ ജെ ഡിക്കും സ്ഥാനാർത്ഥികളുണ്ട്. രണ്ടുപേരും മത്സരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെങ്കിലും സൗഹൃദമത്സരം ഒഴിവാക്കാൻ കോൺഗ്രസും ആർ ജെ ഡിയും ഇപ്പോഴും ശ്രമിക്കുകയാണെന്നാണ് നേതാക്കള്‍ സംയുക്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. ജെ എം എം 43 നിയമസഭാ സീറ്റുകളിലും കോൺഗ്രസ് 30 സീറ്റുകളിലും ആർ ജെ ഡി ആറിലും സി പി ഐ-എംഎൽ നാല് സീറ്റുകളിലുമാണ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്.
"ജെ എം എ, കോൺഗ്രസ്, ആർ ജെ ഡി, സി പി ഐ-എംഎൽ എന്നിവ സംയുക്തമായാണ് ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ഇന്ത്യാ ബ്ലോക്കിനു കീഴിൽ മത്സരിക്കുന്നത്. ഛത്തർപൂർ, ബിഷ്രാംപൂർ, ധൻവാർ എന്നീ മൂന്ന് സീറ്റുകൾ ഒഴികെ, സഖ്യത്തിലെ എല്ലാ മണ്ഡലങ്ങളിലും സീറ്റ് പങ്കിടൽ ക്രമീകരണങ്ങൾ പൂർത്തിയായി. ധൻവാർ സീറ്റിൽ സി പി ഐ-എംഎല്ലുമായി സൗഹൃദ മത്സരം നടക്കുന്നുവെന്നും ജെ എം എം ജനറൽ സെക്രട്ടറി വിനോദ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.
81 അംഗ ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും. 81 നിയമസഭാ സീറ്റുകളിലേക്കായി 1211 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications