കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റുവിന്റെ ഓര്‍മ പുതുക്കി ഇന്ന് ശിശുദിനം, എന്തുകൊണ്ട് നവംബര്‍ 14 ശിശുദിനമായി ആഘോഷിക്കുന്നു?

Google Oneindia Malayalam News

കോഴിക്കോട്: ഇന്ത്യ മറ്റൊരു ശിശുദിനം കൂടി ആഘോഷിക്കുകയാണ് ഇന്ന്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 131ാം ജന്മദിനം കൂടിയാണ് ഇന്ന്. ബാലാവകാശങ്ങളെ കുറിച്ച് അവബോധം വളര്‍ത്താന്‍ കൂടിയാണ് നമ്മുടെ രാജ്യം ഈ ദിനം ഉപയോഗിക്കുന്നത്. നവംബര്‍ 14ന് ഈ ദിനം ആഘോഷിക്കാനും കാരണമുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തോടുള്ള ആദരവ് കൂടി പ്രകടമാക്കാനാണ് ഇത്. കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന നെഹ്‌റു അവര്‍ക്കിടയില്‍ ചാച്ചാ നെഹ്‌റു എന്ന് അറിയപ്പെട്ടിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളും അത് ലഭ്യമാക്കാനും നെഹ്‌റു ഏറെ പരിശ്രമിച്ചിരുന്നു.

1

രാജ്യത്തിന്റെ ഭാവി കുട്ടികളിലാണെന്ന് നെഹ്‌റു ഉറച്ച് വിശ്വസിക്കുകയും ചെയ്തിരുന്നു. സമൂഹത്തിന്റെ അടിത്തറയും അവരില്‍ അധിഷ്ഠിതമാണെന്ന് നെഹ്‌റു പറഞ്ഞിട്ടുണ്ട്. നവംബര്‍ 14ന് രാജ്യത്തെമ്പാടും നിരവധി വിദ്യാഭ്യാസ പരവും മോട്ടിവേഷന്‍ പ്രോഗാമുകളും കുട്ടികള്‍ക്കായി നടത്തും. നവംബര്‍ 20നായിരുന്നു ആദ്യം ശിശുദിനം ആഘോഷിച്ചിരുന്നത്. ഐക്യരാഷ്ട്ര സഭ മുമ്പ് ആഗോള ശിശു ദിനമായി കണ്ടിരുന്നത് ഈ ദിവസത്തെയാണ്. എന്നാല്‍ പണ്ഡിറ്റ്ജിയുടെ മരണ ശേഷം ശിശുദിനം നവംബര്‍ 14ന് ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടികള്‍ക്കിടയില്‍ നെഹ്‌റുവിനുള്ള പ്രശസ്തി കൂടി കണക്കിലെടുത്തായിരുന്നു ഈ തീരുമാനം.

തൊപ്പിയും നീണ്ട ജുബ്ബയും ഒപ്പം ചുവന്ന റോസാപ്പൂവും ധരിച്ച്, സദാ പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ് നെഹ്‌റു എല്ലാവരെയും കണ്ടിരുന്നത്. അധിക സമയവും കുട്ടികള്‍ക്കൊപ്പം ചെലവിടാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഓരോ കുടുംബത്തിനും സമൂഹത്തിനും പങ്കുണ്ട്. അതുകൊണ്ട് അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും, പോസിറ്റീവായ പിന്തുണ നല്‍കാനും രക്ഷിതാക്കള്‍ക്ക് സാധിക്കണമെന്ന സന്ദേശം കൂടി ഈ ദിനം നല്‍കുന്നുണ്ട്. സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ ഈ ഇടപെടല്‍ സഹായകമാകും.

Recommended Video

cmsvideo
Narendra modi achieved new record

കുട്ടികള്‍ക്കുള്ള ആഘോഷങ്ങളും ഈ ദിവസത്തില്‍ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ച് ഓരോ മേഖലയില്‍ വിവിധ മത്സരങ്ങള്‍ നടക്കും. അതേസമയം ഈ വേളയില്‍ നെഹ്‌റുവിന്റെ സംഭാവനകളെയും സ്മരിക്കും. ഉന്ന വിദ്യാഭ്യാസത്തിനായി നിരവധി സ്ഥാപനങ്ങള്‍ രാജ്യത്ത് സ്ഥാപിക്കുകയും, അത് ഇന്ന് എല്ലാ തലമുറകളെയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. പ്രാഥമിക വിദ്യാഭ്യാസം അദ്ദേഹം പൂര്‍ണമായും സൗജന്യമാക്കി. കുട്ടികളിലെ പോഷകാഹാര കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന പദ്ധതിക്കും അദ്ദേഹം തുടക്കമിട്ടു. ഗ്രാമങ്ങള്‍ തോറും വിദ്യാലയങ്ങളും നിര്‍മിച്ചു. ഇത്തരം നല്ല ഓര്‍മകളാണ് നമുക്ക് ചാച്ചാജിയെ കുറിച്ചുള്ളത്. ഓരോ കുട്ടിയും അദ്ദേഹത്തെ ഈ ദിനത്തില്‍ മാതൃകയാക്കട്ടെന്ന് എന്ന് കൂടി പ്രത്യാശിക്കുന്നു.

English summary
india celebrating children's day, why november 14 is celebrating as children's day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X