ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിലേക്ക്; ഇതുവരെ മരണപ്പെട്ടത് 392 പേര്‍
ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ടായിരത്തോട് അടുക്കുന്നു. 11933 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 392 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 2687 ആയി. ഇതില്‍ 2000 വും മുംബൈയിലാണ്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 178 ആയി. തമിഴ്നാട്ടില്‍ മെഡിക്കൽ വിദ്യാർത്ഥി ഉൾപ്പെടെ 38 പേർക്കു കൂടി ഇന്ന് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1204 ആയി. ഇന്ന് 37 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു.
ദില്ലിയില്‍ രോഗികളുടെ എണ്ണം 1500 ഉം രാജസ്ഥാനില്‍ 1000 വും കടന്നു. മധ്യപ്രദേശില്‍ 987 ആണ് വൈറസ് ബാധിതരുടെ എണ്ണം. അതേസമയം 53 പേരാണ് സംസ്ഥാനത്ത് ആകെ മരിച്ചത്. കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന ചിക്കബല്ലാപുര, ബെലഗാവി സ്വദേശികൾ കൂടി മരിച്ചതോടെ കർണാടകയിൽ ആകെ മരണം 12ആയി. ഇന്ന് സംസ്ഥാനത്തു ഒരു വയസായ കുഞ്ഞിനും പോലീസ്കാരനുമടക്കം 19പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 279ആയി.

ആഗോള തലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷം പിന്നിട്ടിരിക്കുകയാണ്. 2018351 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 128062 ഉം കടന്നു. അമേരിക്ക തന്നെയാണ് മരണ നിരക്കിലും രോഗികളുടെ എണ്ണത്തിലും മുന്നിട്ട് നില്‍ക്കുന്നത്. 614246 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 26064 പേരും അവിടെ മരണപ്പെട്ടു. സ്പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും മരണ നിരക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ 11933 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 392 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ്-19 ബാധിച്ച 7 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടേയും കൊല്ലം ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 167 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 218പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ ആള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 97,464 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 96,942 പേര്‍ വീടുകളിലും 522 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 86 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 16,745 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 16,002 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.












Click it and Unblock the Notifications