ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തിയത് യേശുവിന്റെ അനുഗ്രഹവും ദയയും മൂലം: തെലങ്കാന ആരോഗ്യ ഡയറക്ടർ
ഹൈദരാബാദ്: കർത്താവായ യേശുക്രിസ്തുവിന്റെ അനുഗ്രഹവും ദയയും മൂലമാണ് രാജ്യത്തിന് കോവിഡ് -19നെ പരാജയപ്പെടുത്താൻ കഴിഞ്ഞതെന്ന വിവാദ പരാമർശവുമായി തെലങ്കാനയിലെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ ജി ശ്രീനിവാസ റാവു. 2021 സെപ്തംബറിൽ ഭദ്രാദ്രി-കോതഗുഡെം ജില്ലയിലെ കോതഗുഡെത്തിൽ സ്ഥാപിച്ച ഡോ. ജി എസ്ആ ർ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ക്രിസ്മസ് ചടങ്ങിൽ സംസാരിക്കവേയായിരുന്നു ഉന്നത ഉദ്യോഗസ്ഥന്റെ പരാമർശം.
''കർത്താവായ യേശുക്രിസ്തു കാരണമാണ് ഇന്ത്യ ഇത്രയധികം പുരോഗതി പ്രാപിച്ചത്. നമുക്ക് കോവിഡിനെ തോൽപ്പിക്കാൻ കഴിഞ്ഞത് നമ്മുടെ പ്രവൃത്തി കൊണ്ടല്ല, മറിച്ച് കർത്താവായ യേശുക്രിസ്തുവിന്റെ അനുഗ്രഹങ്ങളും ദയയും കൊണ്ടാണ്, " അദ്ദേഹം പറഞ്ഞു. കോതഗുഡെം ശ്രീനഗർ കോളനിയിൽ നടന്ന 'ജോയ് ഓഫ് ക്രിസ്മസ്' പരിപാടിയിലേക്ക് ട്രസ്റ്റ് നിരവധി പാസ്റ്റർമാരെയും സാധാരണക്കാരെയും ക്ഷണിക്കുകയും ചെയ്തിരുന്നു.

2004-ൽ ആരോഗ്യവകുപ്പിൽ ഔദ്യോഗിക ജീവിതം ആരംഭി റാവു 2018 മെയ് മാസത്തിലാണ് തെലങ്കാന പബ്ലിക് ഹെൽത്ത് ഡയറക്ടറായി നിയമിതനായത്. കോവിഡ് ഭീതിയുടെ സമയത്ത് സംസ്ഥാനത്തെ ആര്യവകുപ്പ് ഇദ്ദേഹത്തിന് കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ അശ്വപുരം സ്വദേശിയായ ഡോ. റാവു, പ്രധാനമായും ആദിവാസി മേഖലകളിൽ ജോലി ചെയ്തിരുന്ന ഡോക്ടറായ പിതാവിന്റെ സ്മരണയ്ക്കായിട്ടാണ് ട്രസ്റ്റ് സ്ഥാപിച്ചത്.
ട്രസ്റ്റ് വരും വർഷങ്ങളിൽ തന്റെ സ്വന്തം ജില്ലയിൽ ആദിവാസികൾക്കായി ഒരു ആശുപത്രി തുറക്കുമെന്നും അവിടെ ചികിത്സ സൗജന്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസത്തിനും നൈപുണ്യ വർദ്ധനയ്ക്കും പിന്തുണ നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അതേസമയം ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ പരാമർശത്തിനെതിരെ ബി ജെ പി നേതാക്കളുള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ചില രാജ്യങ്ങളിൽ COVID-19 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യവും, നിരീക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ തയ്യാറെടുപ്പുകളും അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ വി കെ പോൾ, മുതിർന്ന ഉദ്യോഗസ്ഥർ, പൊതുജനാരോഗ്യ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളിൽ COVID-19 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്തും വെല്ലുവിളികൾ നേരിടാൻ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര ആരോഗ്യമന്ത്രി എടുത്തുപറഞ്ഞു. കോവിഡ് അവസാനിച്ചിട്ടില്ലെന്ന് അടിവരയിട്ട് ആവർത്തിച്ച് പറഞ്ഞ മന്ത്രി, പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരാനും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു
പുതിയ വകഭേദങ്ങൾ രാജ്യത്ത് പ്രചരിക്കുന്നുണ്ടെങ്കിൽ അവ യഥാസമയം കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കാൻ, ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം ( I N S A C O G) നെറ്റ്‌വർക്കിലൂടെ വകഭേദങ്ങൾ നിരീക്ഷിച്ച്, സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ ജനിതക ശ്രേണീകരണത്തിനുള്ള സംവിധാനം ശക്തിപ്പെടുത്താൻ ഡോ. മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. പുതിയ വകഭേദങ്ങൾ കണ്ടെത്തുന്നതിനായി എല്ലാ കോവിഡ്-19 കേസുകളുടെയും സാമ്പിളുകൾ INSACOG ജനിതക ശ്രേണീകരണ ലബോറട്ടറികളിലേക്ക് (I G S Ls) ദിവസേന അയയ്‌ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications