കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേലില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യുന്നു, ഇസ്രയേല്‍ വിരോധികള്‍ തിന്നുമോ?

Google Oneindia Malayalam News

കട്ടപ്പന: സവോള വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണി പിടിയ്ക്കാന്‍ ഇസ്രയേലില്‍ നിന്നും സവോള എത്തുന്നു. കേരളത്തിലേയ്ക്ക് പച്ചക്കറി എത്തുന്ന തമിഴാന്ട കമ്പത്തെ ചന്തയില്‍ ഇപ്പോള്‍ തന്നെ ഇസ്രയേല്‍ സവോള എത്തിത്തുടങ്ങി.

കമ്പത്തെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ 45 രൂപ മുതല്‍ 50 രൂപവരെയാണ് ഈ സവോളയുടെ വില. വലിപ്പത്തിന്റെ അടിസ്ഥാനത്തിലാണ് സവോളയുടെ വില വ്യത്യാസം. ഇന്ത്യന്‍ സവോളയെക്കാള്‍ 10 രൂപ കുറവാണ് ഇസ്രയേല്‍ സവോളയുടെ വില. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

വില കുറഞ്ഞ് തുടങ്ങി

വില കുറഞ്ഞ് തുടങ്ങി

ഇസ്രയേല്‍ സവോള ഇന്ത്യന്‍ വിപണിയിലേയ്ക്ക് എത്തിത്തുടങ്ങിയതോടെ ഇന്ത്യന്‍ സവോളയുടെ വില കുറഞ്ഞ് തുടങ്ങി

കേരളത്തിലേയ്ക്ക്

കേരളത്തിലേയ്ക്ക്

കേരളത്തിലേയ്ക്ക് പ്രധാനമായും പച്ചക്കറി എത്തുന്ന കമ്പത്തെ ചന്തയില്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് അധികം വൈകാതെ കേരളത്തിലും എത്തും

വ്യത്യാസം

വ്യത്യാസം

വലിപ്പത്തിലും രൂപത്തിലും ഇന്ത്യന്‍ സവോളയില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഇസ്രയേല്‍ സവോളയ്ക്ക് ഉണ്ട്. ഇസ്രയേല്‍ സവോളയുടെ നിറം വയലറ്റിന് സമമാണ്. വലിപ്പവും കൂടുതലാണ്. ഇതളുകള്‍ക്ക് ഇന്ത്യന്‍ സോവളയെക്കാള്‍ കട്ടി കൂടുതലാണ്

രുചി

രുചി

ഇന്ത്യന്‍ സവോളയും ഇസ്രേയേല്‍ സവോളയും രുചിയില്‍ മാറ്റമില്ല.

ഡിമാന്റ്

ഡിമാന്റ്

ഇസ്രയേല്‍ സവോളയ്ക്ക് ആദ്യം ഡിമാന്റില്ലായിരുന്നു. പക്ഷേ വില കുറച്ചതടെ ഈ സവോളയ്ക്ക് വന്‍ ഡിമാന്റുമായി.

English summary
India import Onion from Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X