കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്.. രാഹുൽ മുതൽ ഡികെ വരെ, അക്കമിട്ട് നിരത്തി ചാമക്കാല!

Google Oneindia Malayalam News

ഇന്ത്യയെന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്ന് ജ്യോതികുമാർ ചാമക്കാല. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലിൽ നടന്ന ചർച്ചയുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിനെ പുകഴ്ത്തി ചാമക്കാല രംഗത്ത് വന്നിരിക്കുന്നത്. അന്യസംസ്ഥാനത്ത് കുടുങ്ങിയ മലയാളികളെ സഹായിക്കാൻ സർക്കാർ എന്ത് ചെയ്തു എന്ന ചോദ്യം ചർച്ചയിൽ സിപിഎം പ്രതിനിധിയായ എഎ റഹീമിനോട് ചോദിച്ചിരുന്നു.

സിപിഎമ്മിന് അക്കാര്യത്തിൽ ഉത്തരം ഇല്ലെന്നും എന്നാൽ കോൺഗ്രസിന് അക്കമിട്ട് നിരത്താനുളള ഉത്തരങ്ങളുണ്ടെന്നും ചാമക്കാല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഉത്തരം എന്താവും?

ഉത്തരം എന്താവും?

'' ദുരിതകാലത്ത് ജോലിയും കൂലിയും നഷ്ടപ്പെട്ട് അന്യനാട്ടില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ എന്തു ചെയ്തു എന്നതാണ് ചോദ്യം. സിപിഎമ്മിന്‍റെ ഉത്തരം. നോര്‍ക്കവഴി ആളുകളുടെ ലിസ്റ്റ് എടുത്തു.. എന്നിട്ട്? സ്വന്തമായി വണ്ടിയുള്ളവരോട് പാസ് കിട്ടിയാല്‍ പോരാന്‍ പറഞ്ഞു. ബാക്കിയുള്ളവര്‍? ഉത്തരമില്ല. ഇതേ ചോദ്യം പാനലില്‍ ഇരിക്കുന്ന കോണ്‍ഗ്രസ് പ്രതിനിധിയോടാണെന്നിരിക്കട്ടെ. ഉത്തരം എന്താവും?

ബസുകളില്‍ കേരളത്തിലെത്തിച്ചു

ബസുകളില്‍ കേരളത്തിലെത്തിച്ചു

അക്കമിട്ട് നിരത്താൻ പ്രയാസമുണ്ടാവില്ല. കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും KPCC അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടതനുസരിച്ച് ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ പിസിസി ഏര്‍പ്പെടുത്തിയ ബസുകളില്‍ കേരളത്തിലെത്തിച്ചു. രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ ഏര്‍പ്പാടാക്കി കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.

പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തി

പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തി

രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍ പ‍ഞ്ചാബില്‍ കുടുങ്ങിയ മലയാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തി കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍. ഈ രണ്ട് ട്രെയിനുകളുടെയും ചിലവ് വഹിച്ചുകൊള്ളാമെന്നും പ‍ഞ്ചാബും രാജസ്ഥാനും. കേരളത്തിന്‍റെ അനുമതി കിട്ടാന്‍ നിരവധി തവണ കത്തിടപാടുകള്‍. മൈസുരുവില്‍ ചികില്‍സക്ക് പോയി കുടുങ്ങിയ 41 കുട്ടികള്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെത്തുടര്‍ന്ന് നാട്ടില്‍.

നാട്ടിലേക്ക് അയച്ചു

നാട്ടിലേക്ക് അയച്ചു

രാജസ്ഥാനിലെ ജയ്പൂരില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ഇടപെട്ട് വാഹനമേര്‍പ്പെടുത്തി നാട്ടിലേക്ക് അയച്ചു. ശ്രീ എ കെ ആൻ്റണിയുടെ ഇടപെടലിനെ തുടർന്ന് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വിദ്യാര്‍ഥികള്‍ക്കായി ട്രെയിൻ സർവീസ്. ഇതിൻ്റെ ചിലവ് ഏറ്റെടുത്ത് ഡല്‍ഹി പിസിസി. വിദേശത്ത് പണമില്ലാതെ കഷ്ടപ്പെട്ടവര്‍ക്ക് ടിക്കറ്റ് എടുത്തു നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം.

ഒരു മണിക്കൂറില്‍ തീരാത്ത പട്ടിക

ഒരു മണിക്കൂറില്‍ തീരാത്ത പട്ടിക

പാര്‍ട്ടിയും ഘടകകക്ഷികളും വിദേശത്തെ കോൺഗ്രസ്സ് - മുസ്ലീം ലീഗ് സംഘടനകളായ OICC, INCAS, KMCC തുടങ്ങിയവരും എം.പിമാരും എംഎൽഎമാരും ചെയ്ത സഹായങ്ങള്‍ വേറെയും. ചുരുക്കത്തില്‍ ഒരു മണിക്കൂറില്‍ തീരാത്ത പട്ടികയുണ്ട് പറയാന്‍. ഇതെല്ലാം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന പ്രസ്ഥാനം അതിന്‍റെ ഉത്തരവാദിത്തമായേ കരുതുന്നുള്ളൂ. ഞങ്ങള്‍ക്ക് കേന്ദ്രത്തിലോ കേരളത്തിലോ ഭരണമില്ല. പക്ഷേ ഭരണമാണ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള മാനദണ്ഡമെന്ന് ‍ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കാരണം ഇന്ത്യയെന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്''.

English summary
India is Indian National Congress, Says Jyothikumar Chamakkala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X