ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ കുത്തോട്ട്, കേന്ദ്രം വളർത്തുന്നത് കോർപറേറ്റുകളെ'; എംവി ജയരാജൻ

കണ്ണൂർ: കോർപ്പറേറ്റിന് തകർച്ചയുണ്ടാവുമ്പോൾ അങ്ങേയറ്റം ബേജാറിലാകുന്ന കേന്ദ്ര ബിജെപി സർക്കാർ, വിശക്കുന്ന ഇന്ത്യയെ സംരക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന് എംവി ജയരാജൻ.ആഗോള വിശപ്പ് സൂചികയിൽ, മോഡി ഭരണത്തിൽ ഇന്ത്യ 107 ആം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുന്നു. പാകിസ്ഥാനും ശ്രീലങ്കയുമുൾപ്പടെയുള്ള ഏഷ്യൻ രാഷ്ട്രങ്ങളെല്ലാം ദാരിദ്ര്യം അകറ്റുന്ന പ്രവർത്തനത്തിൽ ഇന്ത്യയ്ക്ക് മുന്നിലായിരിക്കുന്നു ഈ ആഗോള സൂചിക വ്യക്തമാക്കുന്നത്. എന്തിനേറെ, ലോകത്തെ വിശപ്പ് രാഷ്ട്രങ്ങളുടെ തലസ്ഥാനമായി കരുതിപ്പോന്ന എത്തിയോപ്യയ്ക്കും കീഴെയാണ് ഇന്ത്യ. എത്തിയോപ്യ മുന്നേറാൻ ശ്രമിച്ചപ്പോൾ, ഇന്ത്യാ സർക്കാർ കോർപ്പറേറ്റുകളെ വളർത്തി, രാഷ്ട്രത്തേയും ജനങ്ങളേയും തളർത്തി. ജനവിരുദ്ധ മോഡി സർക്കാരിന്റെ കഴിവുകേട് കൂടിയാണ് ഇവിടെയും അടിവരയിടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വായിക്കാം
വിശക്കുന്ന ഇന്ത്യയും
ദാരിദ്ര്യം പൂർണമായും അകലുന്ന കേരളവും
സംസ്ഥാനത്തെ അതിദരിദ്രരായ 64006 കുടുംബങ്ങളെ പൂർണമായും പിണറായി സർക്കാർ ദത്തെടുത്ത്, സമൂഹത്തിന്റെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമം, രാജ്യത്തിന് മുന്നിലുള്ള മറ്റൊരു വലിയ കേരള മാതൃകയാണ്. രാജ്യത്തെ സ്ഥിതിയിൽ ദാരിദ്ര്യം തീർത്തും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ദാരിദ്ര്യം കൊണ്ട് മരണം സംഭവിക്കാത്ത ഇന്ത്യയിലെ സംസ്ഥാനമായും കേരളം പ്രകീർത്തിക്കപ്പെട്ടതാണ്. സംസ്ഥാനസർക്കാരിന്റെ പുതിയ തീരുമാനം ഫലപ്രാപ്തിയാവുന്നതോടെ പൂർണമായും ദാരിദ്ര്യം ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം കൂടിയായി കേരളം മാറും.
എന്നാൽ, ഇന്ത്യയിലെ ഇപ്പോഴത്തെ പൊതു അവസ്ഥ എന്താണ്..? കോർപ്പറേറ്റുകൾക്ക് കീഴ്പ്പെട്ട് ഭരിക്കുന്ന ബിജെപി സർക്കാരാണ് രാഷ്ട്രം ഭരിക്കുന്നത്. കോർപ്പറേറ്റിന് തകർച്ചയുണ്ടാവുമ്പോൾ അങ്ങേയറ്റം ബേജാറിലാകുന്ന കേന്ദ്ര ബിജെപി സർക്കാർ, വിശക്കുന്ന ഇന്ത്യയെ സംരക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ല എന്നതും കാണണം. ആഗോള വിശപ്പ് സൂചികയിൽ, മോഡി ഭരണത്തിൽ ഇന്ത്യ 107 ആം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുന്നു. പാകിസ്ഥാനും ശ്രീലങ്കയുമുൾപ്പടെയുള്ള ഏഷ്യൻ രാഷ്ട്രങ്ങളെല്ലാം ദാരിദ്ര്യം അകറ്റുന്ന പ്രവർത്തനത്തിൽ ഇന്ത്യയ്ക്ക് മുന്നിലായിരിക്കുന്നു ഈ ആഗോള സൂചിക വ്യക്തമാക്കുന്നത്. എന്തിനേറെ, ലോകത്തെ വിശപ്പ് രാഷ്ട്രങ്ങളുടെ തലസ്ഥാനമായി കരുതിപ്പോന്ന എത്തിയോപ്യയ്ക്കും കീഴെയാണ് ഇന്ത്യ. എത്തിയോപ്യ മുന്നേറാൻ ശ്രമിച്ചപ്പോൾ, ഇന്ത്യാ സർക്കാർ കോർപ്പറേറ്റുകളെ വളർത്തി, രാഷ്ട്രത്തേയും ജനങ്ങളേയും തളർത്തി. ജനവിരുദ്ധ മോഡി സർക്കാരിന്റെ കഴിവുകേട് കൂടിയാണ് ഇവിടെയും അടിവരയിടുന്നത്.
വിശക്കുന്ന ഇന്ത്യയായി ലോകത്തിന് മുന്നിൽ നമ്മുടെ രാജ്യം നാണം കെടുമ്പോഴും, ജനങ്ങൾക്കുവേണ്ടി, രാജ്യത്തിനുവേണ്ടി അത് ചർച്ചയാക്കാൻ, ജനാധിപത്യത്തിന്റെ നാലാം തൂണുകാർക്ക് നേരമില്ലാത്ത സ്ഥിതിയാണ്!. രാജ്യത്ത് ദാരിദ്ര്യം വളരുമ്പോൾ, ദാരിദ്ര്യം തീർത്തും ഇല്ലാതാക്കുന്ന വലിയ കേരളാ മാതൃക പിണറായി സർക്കാരിന് കീഴിലുണ്ടാവുന്നതിന് മുന്നിലും മാധ്യമങ്ങൾക്ക് കാഴ്ചാഭംഗമാണ്.












Click it and Unblock the Notifications