മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പൊതു പരീക്ഷ വേണ്ടെന്ന് വെച്ചു
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യ തലത്തില്‍ നടത്തുന്ന ഏകീകൃത പൊതു പരീക്ഷ വെണ്ടെന്ന് വെച്ചതായി സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ പറഞ്ഞു.
ഈ അധ്യയന വര്‍ഷത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു പരീക്ഷയാണ് വേണ്ടെന്ന് വെച്ചത്. അഖിലേന്ത്യ തലത്തില്‍ പരീക്ഷ നടത്തുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഏറെയാണെന്നും കമ്മീഷണര്‍ പറയുന്നു.

അഖിലേന്ത്യ തലത്തില്‍ പരീക്ഷ നടത്തുമ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികളും സിബിഎസ്ഇ സിലബസില്‍ പരീക്ഷ എഴുതേണ്ടി വരും. ഇത് സംസ്ഥാന സിലബസ് പഠിച്ചിറങ്ങുന്ന കുട്ടികളെ പുറംതള്ളും എന്നാണ് വാദം.
ഏകീകൃത പരീക്ഷ നടത്തുന്നതില്‍ അനുകൂലമായും പ്രതികൂലമായും വിമര്‍ശനമുണ്ട്. ന്യൂന പക്ഷ സ്ഥാപനങ്ങള്‍ക്ക് പ്രവേശനം നടത്തുന്നതിനുള്ള അവകാശം നിഷേധിക്കലാണ് എന്നും പറയുന്നു.












Click it and Unblock the Notifications