Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ 700 കോടി വേണ്ടെന്ന് തന്നെ... ഒരു രാജ്യത്തിന്റെ സഹായവും വേണ്ടന്ന് വിദേശമന്ത്രാലയം!!

ദില്ലി: കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി യുഎഇ പ്രഖ്യാപിച്ച 700 കോടി വേണ്ടെന്ന് കേന്ദ്രസർക്കാർ. നിലവിലെ നയപ്രകാരം ആഭ്യന്തരമായി തന്നെ ദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ പ്രതിജ്ഞാ ബദ്ധമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. മറ്റ് വിദേശ രാജ്യങ്ങളുടെ സഹായവും വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് വിദേശ ഇന്ത്യക്കാരും അന്തർദേശീയ ഫൗണ്ടേഷനുകളും സംഘടനകളും സംഭാവന നൽകാം. ഇത്തരം സംഭാവനകൾ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രാലയ വ്യക്താവ് വിദേശരാജ്യങ്ങളുടെ സഹായ വാഗ്ദാനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Flood

വിദേശരാജ്യങ്ങളുടെ പണം സ്വീകരിക്കേണ്ട എന്ന നയം മാറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 15 വര്‍ഷമായി തുടരുന്ന നയം മാറ്റേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. യുഎഇയ്ക്ക് പുറമെ ഖത്തറടക്കമുള്ള രാജ്യങ്ങള്‍ കേരളത്തിന് സഹായം വാഗ്ദാനം നല്‍കി രംഗത്ത് എത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തിലെ നയം മാറ്റില്ലെന്ന് തീരുമാനിച്ചതോടെ ഈ ധനസഹായങ്ങള്‍ കേരളത്തിന് ലഭിക്കില്ല.

വിദേശത്ത് നിന്ന് വ്യക്തിപരമായ സംഭവനകളോ സന്നദ്ധ സംഘടനകളോ നല്‍കാം, എന്നാല്‍ രാജ്യങ്ങള്‍ നല്‍കുന്ന പമം സ്വീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നയം. ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയുടേയം ജപ്പാന്റേയം സഹായം ഇന്ത്യ സ്വീകരിച്ചിരുന്നില്ല.

അതേസമയം 700 കോടി നല്‍കാമെന്ന യു എ ഇയുടെ വാഗ്ദാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചെവ്വാഴ്ച വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 2016 മേയ് മാസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കേന്ദ്ര ദുരന്തനിവാരണ നയത്തില്‍ മറ്റു രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായം സ്വീകരിക്കാവുന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ യു എ ഇ സഹായവുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങള്‍ ഉയര്‍ന്നുവന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ ഔദ്യോഗികതലത്തില്‍ ചര്‍ച്ച ചെയ്ത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    വിദേശരാജ്യങ്ങളുടെ ഒരു സഹായവും കേരളത്തിന് വേണ്ടെന്ന് കേന്ദ്രം

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+