മെഡിക്കല്‍ രംഗത്ത് വന്‍ മുന്നേറ്റത്തിനൊരുങ്ങി കേരളം; ആദ്യത്തെ മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് വരുന്നു
ദില്ലി: രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് കേരളത്തില്‍ ഒരുങ്ങുന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മെഡിക്കല്‍ ഉപകരണങ്ങളുടെ വികസനം, ബയോമെറ്റീരിയലുകളുടെ ഗുണ നിലവാരം നിര്‍ണയില്‍ എന്നിവയാണ് പാര്‍ക്ക് നിര്‍മ്മാണത്തിലൂടെയുള്ള ലക്ഷ്യം. 180 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം.

പാര്‍ക്കിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് കേന്ദ്ര ശാസത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഔദോഗിക അറിയിപ്പില്‍ പറയുന്നു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റേയും സംയുക്ത സംരംഭമായി തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് മെഡ്‌സ് പാര്‍ക്ക് സജ്ജമാക്കുന്നത്.
മെഡിക്കല്‍ ഉപകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുകിട മെഡിക്കല്‍ ഉപകരണ നിര്‍മ്മാണം വ്യവസായങ്ങള്‍ക്കും ഇത് ഗുണം ചെയ്യും. ഇതിന് പുറമേ മെഡ്‌സ് പാര്‍ക്ക് പൂര്‍ത്തിയാകുന്നതോടെ 1200 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമേ ഒഇഎം വിതരണക്കാര്‍, സേവന ദാതാക്കള്‍, മാര്‍ക്കറ്റിംഗ്/ സപ്പോര്‍ട്ട് ആകറ്റിവിറ്റികള്‍ എന്നിവയിലൂടെ 4000-5000 വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.












Click it and Unblock the Notifications