കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നും കൂടെയുണ്ടാകും; യുഎഇ അടക്കം 100ഓളം രാജ്യങ്ങളില്‍ ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ അയക്കുന്നു

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ഭീതിയില്‍ കഴിയുന്ന രാജ്യങ്ങളെല്ലാം രോഗത്തെ ചെറുക്കാന്‍ ഇപ്പോള്‍ പ്രയോഗിക്കുന്നത് ഹൈഡ്രോക്‌സിക്ലോറോക്വീന്‍ മരുന്നാണ്. ഇവ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നതുകൊണ്ട് ലോകരാജ്യങ്ങള്‍ ഇന്ത്യയെ മരുന്നിനായി സമീപിക്കുകയാണ്. നേരത്തെ അമേരിക്കയിലേക്കും ബ്രസീലിലേക്കും മലേഷ്യയിലേക്ക് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ കയറ്റി അയച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തൊഴിലെടുക്കുന്ന ഗള്‍ഫ് രാജ്യമായ യുഎഇയിലേക്ക് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ കയറ്റി അയച്ചതായി റിപ്പോര്‍ട്ട്. യുഎഇ സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഇന്ത്യയുടെ നീക്കം. യുഎഇ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറാണ് ഇക്കാര്യം അറിയിച്ചത്. വിശദാംശങ്ങളിലേക്ക്.

ആവശ്യക്കാര്‍ ഏറെ

ആവശ്യക്കാര്‍ ഏറെ

കൊറോണ പടര്‍ന്നുപിടിച്ചതോടെ മലേറിയയ്‌ക്കെതിരായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വീന് ആവശ്യക്കാര്‍ ഏറെയാണ്. മിക്ക രാജ്യങ്ങളുടെയും ആവശ്യം ഇന്ത്യ പരിഗണിക്കുന്നുണ്ട്. ഈ മരുന്ന് നിയന്ത്രിത പട്ടികയിലുള്ളതാണ്. എന്നാല്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്നെത്തിച്ചതെന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു. ആവശ്യമായ മരുന്ന് രാജ്യത്തേക്ക് കയറ്റി അയയ്ക്കണമെന്ന് യുഎഇ സര്‍ക്കാര്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ആഭ്യന്തര ആവശ്യം

ആഭ്യന്തര ആവശ്യം

അതേസമയം, ഇന്ത്യയുടെ ആഭ്യന്തര ആവശ്യം പരിഗണിച്ചതിന് ശേഷമാണ് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കയറ്റി അയയ്ക്കുന്നത്. യുഎഇയെ കൂടാതെ മറ്റ് പല രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലും എയര്‍ ഇന്ത്യയുടെ വിമാനത്തിലുമാണ് ഇന്ത്യ മരുന്നുകള്‍ വിവിധ രാജ്യങങ്ങളിലേക്ക് എത്തിക്കുന്നത്.

108 രാജ്യങ്ങളിലേക്ക്

108 രാജ്യങ്ങളിലേക്ക്

അതേസമയം, 108 രാജ്യങ്ങള്‍ക്കായി ഇന്ത്യ 85 ദശലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഗുളികകളും 500 ദശലക്ഷം പാരസറ്റമോളുകളും വിതരണം ചെയ്യാന്‍ ഒരുങ്ങുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുകൂടാതെ 1000 ടണ്‍ പാരസറ്റമോള്‍ ഗ്രാന്യൂള്‍സും അയയ്ക്കാന്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. മെഡിക്കല്‍ നയതന്ത്രങ്ങള്‍ക്ക് വലിയ മാറ്റം വരുത്തിയാണ് ഇന്ത്യയുടെ മരുന്നു കയറ്റുമതി.

പൂര്‍ത്തിയായി

പൂര്‍ത്തിയായി

60 രാജ്യങ്ങളിലേക്കുള്ള മരുന്ന് കയറ്റി അയയ്ക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായെന്നും ആകെ മൊത്തം 108 രാജ്യങ്ങളിലേക്കാണ് മരുന്ന് കയറ്റി അയയ്ക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് നടപടി.

അടിയന്തര സാഹചര്യം

അടിയന്തര സാഹചര്യം

കൊറോണ പടര്‍ന്നുപിടിച്ച ഈ അടിയന്തര സാഹചര്യത്തില്‍ മരുന്നെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സൗഹൃദ രാജ്യങ്ങളിലേക്കാണ് അദ്യം കയറ്റി അയയ്ക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്കുള്ള മരുന്നും അയയ്ക്കുന്നുണ്ട്. ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു.

Recommended Video

cmsvideo
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറായി യുഎഇ | Oneindia Malayalam
24 രാജ്യങ്ങളിലേക്ക്

24 രാജ്യങ്ങളിലേക്ക്

അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, നെതര്‍ലാന്‍ഡ് എന്നീ 24 രാജ്യങ്ങളിലേക്ക് 80 ദശലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഗുളികകള്‍ ഇന്ത്യ വിതരണം ചെയ്തു. ഇറ്റലി, സ്വീഡന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് വലിയ അളവില്‍ പാരസറ്റമേളും ചില രാജ്യങ്ങളില്‍ ഇവ രണ്ട് വിതരണം ചെയ്തിട്ടുണ്ടെന്ന് അധിതൃതര്‍ അറിയിച്ചു.

English summary
India sends Hydroxychloroquine To Over 100 Countries Including The UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X