കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഫ്താറിനെത്തിയ അതിഥികളെ അപമാനിച്ച സംഭവം; പാകിസ്താന്‍ അന്വേഷിക്കണമെന്ന് ഇന്ത്യ

Google Oneindia Malayalam News

ദില്ലി: പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിനെത്തിയ അതിഥികളെ അപമാനിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. ഇസ്ലാമാബാദില്‍ നടന്ന സംഭവത്തെ കുറിച്ച് പാകിസ്താന്‍ ഭരണകൂടം വിശദമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Pak

പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവന ഇറക്കി. നയതന്ത്ര മാന്യത ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഇന്ത്യ പ്രതികരിച്ചു. എല്ലാ മാന്യതകളും ലംഘിച്ചാണ് അതിഥികള്‍ക്കെതിരെ നീക്കങ്ങള്‍ നടന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

പാകിസ്താന്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്വേഷിക്കണം. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കമ്മീഷനുായി പങ്കുവെക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്ലാമാബാദിലെ ഒട്ടേറെ നയതന്ത്രജ്ഞരെയും വിശിഷ്ട വ്യക്തികളെയുമാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇഫ്താറിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ ക്ഷണം സ്വീകരിച്ചെത്തിയവരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇസ്ലാമാബാദിലെ സെറീന ഹോട്ടലിന് പുറത്ത് തടയുകയായിരുന്നു.

ബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രിബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രി

ചില അതിഥികള്‍ക്ക് പാക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പീഡനമേല്‍ക്കേണ്ട സാഹചര്യവുമുണ്ടായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പ്രസിഡന്റ് ആരിഫ് ആല്‍വി തുടങ്ങിയവരെയും ക്ഷണിച്ചിരുന്നെങ്കിലും അവര്‍ എത്തിയില്ല. രാഷ്ട്രീയ നേതാക്കള്‍, സമുദായ നേതാക്കള്‍, സൂഫി വര്യന്‍മാര്‍, പ്രമുഖ അധ്യാപകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യയുടെ ക്ഷണമുണ്ടായിരുന്നു.

English summary
India Slams Pakistan Over Iftar Chaos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X