Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍ ആക്രമണത്തിന് തുനിഞ്ഞ് പാകിസ്ഥാന്‍: യുദ്ധവിമാനങ്ങളും മിസൈലുകളും വെടിവെച്ചിട്ട് ഇന്ത്യ

ശ്രീനഗർ: പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണ ശ്രമം തകർത്ത് ഇന്ത്യ. ജമ്മു, അഖ്നൂർ തുടങ്ങിയ മേഖലകള്‍ ലക്ഷ്യമാക്കി എത്തിയ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും അമ്പതോളം ഡ്രോണുകളും 8 മിസൈലുകളും ഇന്ത്യ തകർത്തു. എഫ് 17, ജെഎഫ് 17 വിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടത്. ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രദേശത്തെ ലൈറ്റുകളും പൂർണ്ണമായി അണച്ചു. പാക് ഡ്രോണുകള്‍ തകർന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ അതിവ ജാഗ്രതതുടരുകയാണ്.

കഴിഞ്ഞ ദിവസവും പാകിസ്ഥാന്‍ ജമ്മു ലക്ഷ്യമിട്ട് കനത്ത ആക്രമണം നടത്തിയിരുന്നു. ഇതെല്ലാം ഇന്ത്യ വിജയകരമായി തന്നെ പ്രതിരോധിക്കുകയും ചെയ്തു. അഖ്നൂർ അടക്കമുള്ള സ്ഥലങ്ങളില്‍ തുടർച്ചയായി എമർജന്‍സി സൈറണുകള്‍ മുഴിങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്നം കൂടുതല്‍ വഷളായത് മുതല്‍ അതിർത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള ആക്രമണ നീക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോണ്‍ വഴിയുള്ള ആക്രമണ നീക്കവും ഉണ്ടായത്. ഇതോടെ ആകാശ മാർഗ്ഗമുള്ള ആക്രമണങ്ങള്‍ തകർത്തെറിയുന്നതിനുള്ള എസ് 400 എന്ന പ്രതിരോധ സംവിധാനം ഇന്ത്യ ആക്ടിവേറ്റഡ് ചെയ്തിട്ടുണ്ട്.

jammu-missile

ജമ്മു അതിർത്തി മേഖലയില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നതായും റിപ്പോർട്ടുണ്ട്. സാംബ അതിർത്തിയില്‍ വലിയ രീതിയിലുള്ള ഷെല്ലാക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രദേശവാസികള്‍ പങ്കുവെച്ച പാക് ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജമ്മുവിന് പുറമെ കുപ്വാരയിലും പത്താൻകോട്ടിലും സമാനമായ ആക്രമണമുണ്ടായി. പഞ്ചാബിലെ ഗുരുദാസ്പൂരിലും അമൃത്സറിലു ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പാകിസ്ഥാനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഇന്ത്യ ഇന്ന് നടത്തിയത്. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഏതൊരു നീക്കത്തേയും ശക്തമായി പ്രതിരോധിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു.

അതേസമയം, പാകിസ്ഥാനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഇന്ത്യ ഇന്ന് നടത്തിയത്. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഏതൊരു നീക്കത്തേയും ശക്തമായി പ്രതിരോധിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടി ആർ എഫ് എന്ന തീവ്രവാദി സംഘടനയെ യുഎൻ സെക്യൂരിറ്റി കൗൺസിൽ (യു എൻ എസ് സി) പ്രസ്താവനയിൽ പരാമർശിക്കുന്നതിനെ പാകിസ്ഥാൻ എതിർത്തതായും അദ്ദേഹം പറഞ്ഞു

ഏപ്രിൽ 22-ന് ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ലഷ്കർ-ഇ-തൊയ്ബയുടെ ശാഖയായ ടി ആർ എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിലും പാകിസ്ഥാൻ ഇത് യു എൻ എസ് സി പ്രസ്താവനയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുകയായിരുന്നു. ഇന്ത്യയുടെ പ്രതികരണം "നിയന്ത്രിതവും അനുപാതവും" ആയിരുന്നുവെന്നും, ഭീകരവാദ സൗകര്യങ്ങൾക്കെതിരെ മാത്രമാണ് ആക്രമണം നടത്തിയതെന്നും മിസ്രി പറഞ്ഞു.

പാകിസ്ഥാൻ ഭീകരവാദികളെ സംരക്ഷിക്കുന്നതിന്റെ വ്യക്തമായ തെളിവാണ് ടിആർഎഫിന്റെ പേര് ഒഴിവാക്കാൻ അവർ നടത്തിയ ശ്രമങ്ങൾ. പഹൽഗാം ആക്രമണം "അതിക്രൂര"മായിരുന്നുവെന്നും, ഇരകളെ അടുത്ത ദൂരത്ത് നിന്ന് തലയ്ക്ക് വെടിവെച്ചാണ് കൊലപ്പെടുത്തിയതെന്നും മിസ്രി ചൂണ്ടിക്കാട്ടി. ഈ ആക്രമണം ജമ്മു-കശ്മീരിൽ തിരിച്ചുവരുന്ന സാധാരണ നിലയെ തകർക്കാനും, 23 ദശലക്ഷം സന്ദർശകർ എത്തിയ ടൂറിസം മേഖലയെ ബാധിക്കാനും ലക്ഷ്യമിട്ടതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയ പ്രത്യാക്രമണത്തിൽ ഇന്ത്യ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും (പി.ഒ.കെ) 9 ഭീകര കേന്ദ്രങ്ങൾ തകർത്തു. ഈ നടപടി "നിയന്ത്രിതവും, ആനുപാതികവും, ഉത്തരവാദിത്തമുള്ളതും" ആയിരുന്നുവെന്ന് മിസ്രി വ്യക്തമാക്കി. പാകിസ്ഥാൻ ഭീകരവാദത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ നിഷേധങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+