ഹാദിയ കേസിലെ അതേ സൈനബ: ഈ പോപ്പുലര്‍ ഫ്രണ്ട് നേതാവില്‍ കേരളം ഞെട്ടുന്നു; ഭീതിപ്പെടുത്തുന്ന സംഭവങ്ങള്‍
കൊച്ചി: ഹാദിയ കേസില്‍ ആണ് സൈനബ എന്ന പേര് ആദ്യം കേള്‍ക്കുന്നത്. സത്യസരണിയില്‍ എത്തിയ അഖിലയെ അവര്‍ ഏല്‍പിക്കുന്നത് സൈനബയെ ആയിരുന്നു.
പിന്നീട് ഹൈക്കോടതിയും ഹാദിയയെ സൈനബയുടെ സംരക്ഷയില്‍ വിടുന്നുണ്ട്. എന്നാല്‍ അപ്പോഴാണ് വിവാദമായ വിവാഹം നടക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം സൈനബ സംശയത്തിന്റെ നിഴലില്‍ ആയിരുന്നു.
എന്നാല്‍ അതിനെല്ലാം മുകളിലാണ് ഭയപ്പെടേണ്ട കാര്യങ്ങള്‍ എന്നാണ് ഇന്ത്യ ടുഡേ നടത്തിയ ഒളി ക്യാമറ ഓപ്പറേഷന്‍ നല്‍കുന്ന സൂചന. സൈനബ ആരാണ്? എന്താണ് അവരുടെ ലക്ഷ്യം?

എഎസ് സൈനബ
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ വനിത നേതാവാണ് എഎസ് സൈനബ. നാഷണല്‍ വിമണ്‍സ് ഫ്രണ്ട് അധ്യക്ഷയാണ് ഇവര്‍. ഓള്‍ ഇന്ത്യ പേഴ്‌സണല്‍ ലോ ബോര്‍ഡ് ദേശീയ സമിതി അംഗവും ആണ് സൈബ.

ഹാദിയ കേസ്
ഹാദിയ കേസില്‍ ആണ് സൈനയുടെ പേര് വിവാദത്തിലാകുന്നത്. ഹാദിയയുടെ വിവാഹം നടത്താന്‍ മുന്‍കൈ എടുത്തതും സൈനബ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സത്യസരണിയില്‍ വച്ച്
സത്യസരണിയില്‍ വച്ചാണ് താന്‍ ആദ്യമായി ഹാദിയയെ കാണുന്നത് എന്നാണ് സൈനബ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ തന്നെ ഹാദിയയ്ക്ക് ഇസ്ലാമിനെ കുറിച്ച് ധാരണകള്‍ ഉണ്ടായിരുന്നു എന്നും സൈനബ സമര്‍ത്ഥിക്കുന്നുണ്ട്.

മതപരിവര്‍ത്തന കേന്ദ്രം
സത്യസരണി ഒരു മതപരിവര്‍ത്ത കേന്ദ്രം അല്ലെന്നായിരുന്നു അടുത്ത ദിവസം മംഗളം ടിവിയിലെ പരിപാടിയില്‍ പങ്കെടുത്ത് സൈനബ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന ഇന്ത്യ ടുഡേ വീഡിയോ ഇതെല്ലാം നിരാകരിക്കുന്നതാണ്.

ഹാദിയയെ കുറിച്ച് മിണ്ടിയില്ല
ഇന്ത്യ ടുഡേ പുറത്ത് വിട്ട വീഡിയോയില്‍ സൈനബ ഹാദിയയെ കുറിച്ച് കാര്യമായി ഒന്നും പറയുന്നില്ല. എന്നാല്‍ സത്യസരണിയില്‍ നടക്കുന്ന കാര്യങ്ങള്‍ വിശദമാക്കുന്നും ഉണ്ട്.

ശുഭ, ഫാത്തിമ ആയത്
തങ്ങള്‍ നടത്തിയ ഒരു മതപരിവര്‍ത്തനത്തെ കുറിച്ചും ഇന്ത്യ ടുഡേ പുറത്ത് വിട്ട വീഡിയോയില്‍ സൈനബയും ഭര്‍ത്താവും പറയുന്നുണ്ട്. ശുഭ എന്ന സ്ത്രീ മതം മാറി ഫാത്തിമ ആയ സംഭവം ആണ് പറയുന്നത്. ഗണിതത്തില്‍ ബിരുദാനന്ദര ബിരുദവും ബിഎഡും ഉള്ള അധ്യാപികയായിരുന്നു ഇവര്‍ എന്നാണ് വെളിപ്പെടുത്തല്‍.

അയ്യായിരം മതപരിവര്‍ത്തനങ്ങള്‍
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അയ്യായിരം മതപരിവര്‍ത്തനങ്ങള്‍ സത്യസരണി വഴി നടത്തിയിട്ടുണ്ട് എന്നും സൈനബ വെളിപ്പെടുത്തുന്നുണ്ട്. അതില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉള്‍പ്പെടും എന്നാണ് പറഞ്ഞിട്ടുള്ളത് എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞെട്ടിക്കുന്ന വിവരങ്ങള്‍
ഞെട്ടിക്കുന്ന വിവരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതിനകം തന്നെ പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധം സംബന്ധിച്ച ആരോപണങ്ങള്‍ രൂക്ഷമാണ്.

ഇസ്ലാമിക ലോകം
ഇസ്ലാമിക ലോകം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് പോപ്പുലര്‍ ഫ്രണ്ട് സ്ഥാപകന്‍ തന്നെ പറഞ്ഞിട്ടുള്ളത് എന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപ്പോള്‍ അതിന്റെ നേതാവായ സൈനബയുടെ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായി സംശയത്തിന്റെ നിഴലില്‍ തന്നെ ആണ്.

ഷെഫിന്‍ ജഹാന്‍
ഹാദിയ വിവാഹം കഴിച്ച ഷെഫിന്‍ ജാഹാനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആണ്. ഈ വിവാഹം സംബന്ധിച്ച സംശയങ്ങള്‍ക്ക് വഴിവക്കുന്നതില്‍ പ്രധാനപ്പെട്ട കാര്യവും ഇത് തന്നെ ആണ്.

സൈനബയുടെ വീട്ടില്‍
ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നടക്കുന്നത് സൈനബയുടെ വീട്ടില്‍ വച്ചായിരുന്നു. കോടതി ആയിരുന്നു ഹാദിയയെ സൈനബയുടെ സംരക്ഷണയില്‍ വിട്ടത്. എന്നാല്‍ കോടതിയെ പോലും അറിയിക്കാതെ ആയിരുന്നു ആ വിവാഹം നടത്തിയത്.

ഐസിസ് ആരോപണം
തന്റെ മകളെ സിറിയയിലേക്ക് കടത്താന്‍ സാധ്യതയുണ്ട് എന്ന ആരോപണവും ആയി ഹാദിയ(അഖില)യുടെ പിതാവ് അശോകന്‍ രംഗത്തെത്തിയപ്പോള്‍ വിവാദം വീണ്ടും ചൂടുപിടിക്കുകയായിരുന്നു.

അടുത്ത കാലത്ത് നടന്നത്
അടുത്തിടെ കണ്ണൂരില്‍ നിന്ന് ഐസിസ് ബന്ധത്തിന്റെ പേരില്‍ അഞ്ച് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ പലരും പോപ്പുലര്‍ ഫ്രണ്ടിന്റെ മുൻ പ്രവര്‍ത്തകരായിരുന്നു എന്നതും ഞെട്ടിപ്പിക്കുന്ന വിവരം ആണ്.












Click it and Unblock the Notifications