കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍റെ ജോലിയാണ് ചെയ്യുന്നത് തടയാന്‍ നിങ്ങളാരെന്ന് മാധ്യമപ്രവര്‍ത്തക! പ്രതിഷേധകരെ പറപ്പിച്ചു! വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ഭക്തരെന്ന് അവകാശപ്പെടുന്ന പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം തുടരുകയാണ്. വിധി വന്ന പിന്നാലെ ശബരിമല നട തുറന്ന ബുധനാഴ്ച മലയില്‍ എത്തിയ യുവതികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കടുത്ത ആക്രമണങ്ങളാണ് ഇക്കൂട്ടര്‍ അഴിച്ചുവിട്ടത്.

ആരും കാണാതെ മലകയറ്റം.. പിന്നീട് തിരിച്ചിറക്കം.. മലകയറിയ സുഹാസിനി രാജ് ചില്ലറക്കാരിയല്ലആരും കാണാതെ മലകയറ്റം.. പിന്നീട് തിരിച്ചിറക്കം.. മലകയറിയ സുഹാസിനി രാജ് ചില്ലറക്കാരിയല്ല

ദേശീയ മാധ്യമങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ഇക്കൂട്ടര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മാധ്യമപ്രവര്‍ത്തകരാണ് പ്രതിഷേധകരുടെ ആക്രമണത്തില്‍ ഇരയായത്. എന്നാല്‍ തന്നെ ആക്രമിക്കാനെത്തിയ പ്രതിഷേധകരുടെ കൂട്ടത്തെ പതറാതെ പ്രതിരോധിച്ച മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 മാധ്യമപ്രവര്‍ത്തകര്‍

മാധ്യമപ്രവര്‍ത്തകര്‍

ശബരിമല സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ പ്രതിഷേധകരുടെ അഴിഞ്ഞാട്ടം. പ്രത്യേകിച്ച് സ്ത്രീകളായ മാധ്യമപ്രവര്‍ത്തകരെയാണ് പ്രതിഷേധകര്‍ ഉന്നം വെയ്ക്കുന്നത്.

 മര്‍ദ്ദിച്ചു

മര്‍ദ്ദിച്ചു

കഴിഞ്ഞ ദിവസം ന്യൂസ് മിനുറ്റിന്‍റെ റിപ്പോര്‍ട്ടറായ സരിതയേയും റിപബ്ലിക് ചാനല്‍ റിപ്പോര്‍ട്ടറേയും ഇക്കൂട്ടര്‍ ആക്രമിച്ചിരുന്നു. റിപ്പോര്‍ട്ടിങ്ങിന് എത്തിയതാണെന്ന് ആവര്‍ത്തിച്ചിട്ടും ഇരുവരേയും പ്രതിഷേധക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു.

 പ്രതിരോധിച്ചു

പ്രതിരോധിച്ചു

കൂടാതെ കാമറകളും വാഹനങ്ങളും തല്ലിതകര്‍ക്കകയും ചെയ്തിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തക്‍ ആരും തന്നെ പേടിച്ച് പിന്‍മാറാന്‍ തയ്യാറായിരുന്നില്ലെന്ന് മാത്രമല്ല പ്രതിഷേധത്തേയും ആക്രമത്തേയും പ്രതിരോധിക്കുകയും ചെയ്തിരുന്നു.

 വൈറല്‍ വീഡിയോ

വൈറല്‍ വീഡിയോ

ഇത്തരത്തില്‍ ആക്രമിക്കാനെത്തിയ ആള്‍ക്കൂട്ടത്തെ പറപ്പിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യാ ടുഡേയുടെ ഡെപ്യൂട്ടി എഡിറ്റര്‍ മൗസമി സിങ്ങാണ് ആക്രമിക്കാനെത്തിയ പ്രതിഷേധകരെ പറപ്പിക്കുന്നത്.

 ബസ്സില്‍ വെച്ച്

ബസ്സില്‍ വെച്ച്

മലചവിട്ടാന്‍ എത്തിയ 40കാരിയായ മാധവിയെ പ്രതിഷേധകര്‍ തടഞ്ഞതിനെ തുടര്‍ന്ന് അവര്‍ കുടുംബത്തോടൊപ്പം തിരിച്ചിറങ്ങിയിരുന്നു. ഇവരെ തിരിച്ചു കൊണ്ടുപോകുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് മൗസമി ഈ സംഭവങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

 ആക്രമിക്കാന്‍ ശ്രമിച്ചു

ആക്രമിക്കാന്‍ ശ്രമിച്ചു

എന്നാല്‍ മൗസമി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബസ്സില്‍ കയറിയ ഒരു സംഘം പേര്‍ മൗസമിക്ക് നേരെ തിരിയുകയായിരുന്നു. നീ ഒന്നും പറയേണ്ടെന്ന് ആക്രോശിച്ച് കൂട്ടത്തില്‍ ഒരാള്‍ മൗസമിക്ക് നേര്‍ക്ക് തിരികയും മൈക്ക് തട്ടി മാറ്റികയും ചെയ്തു

 ഡ്യൂട്ടി ചെയ്യുന്നു

ഡ്യൂട്ടി ചെയ്യുന്നു

​എന്നാല്‍ താന്‍ തന്‍റെ ഡ്യൂട്ടി ചെയ്യുകയാണെന്ന് മൗസമി തറപ്പിച്ച് പറഞ്ഞു. ഇതോടെ മറുപടി പറയാന്‍ കഴിയാതെ മടങ്ങിയ സംഘം മടങ്ങിയെങ്കിലും മൗസമി ടിക്കറ്റ് എടുത്തില്ലെന്ന് ആരോപിച്ച് അവരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

 പിടിച്ചെടുക്കാന്‍ ശ്രമം

പിടിച്ചെടുക്കാന്‍ ശ്രമം

പിന്നീട് കാമറാ മാനേയും റിപ്പോര്‍ട്ടറേയും ആക്രമിച്ച ഇവര്‍ അവരെ വണ്ടിയില്‍ നിന്ന് ഇറക്കിവിടുകയും മൗസമിയെ തടഞ്ഞ് വെച്ച് മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് കാമറ തിരിച്ചു വാങ്ങാനും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും ഇക്കൂട്ടര്‍ ശ്രമിച്ചു.

Recommended Video

cmsvideo
തുടർ കഥയാകുന്ന മാധ്യമ ആക്രമണങ്ങൾ | Oneindia Malayalam
 വീഡിയോ

വീഡിയോ

പിന്നീട് ആക്രമികള്‍ ഇവര്‍ക്കെതിരെ അസഭ്യം പറയുകയും കൂകിവിളിക്കുകയും ചെയ്തു. പോലീസ് എത്തി ഇവരെ മാറ്റുന്നത് വരെ ഇത് തുടര്‍ന്നു. എന്നാല്‍ പോലീസ് വാഹനത്തില്‍ കയറി ശബരിമലയിലെ നിലവിലെ അവസ്ഥയെകുറിച്ച് പറഞ്ഞ ശേഷമാണ് അവര്‍ റിപ്പോര്‍ട്ടിങ്ങ് അവസാനിപ്പിച്ചത്. ഇന്ത്യാ ടുഡേ തന്നെയാണ് ഇതിന്‍റെ വീഡിയോ എക്സ്ക്ലൂസീവായി പുറത്തുവിട്ടത്.

വീഡിയോ

വീഡിയോയുടെ പൂര്‍ണരൂപം

English summary
india today reporter mausamis video is getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X