കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിനുള്ള യുഎഇയുടെ 700 കോടി സഹായവും ഗുദാ ഹവാ.. വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കില്ല!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Morning News Focus | UAEയുടെ സഹായം ഏറ്റുവാങ്ങാൻ നിയമതടസ്സം? | Oneindia Malayalam

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അളന്നും മുറിച്ചും കേന്ദ്രം സഹായം നല്‍കിയപ്പോഴായിരുന്നു ഒരു സഹായ അഭ്യര്‍ത്ഥന പോലുമില്ലാതെ കേരളത്തിന് 700 കോടി യുഎഇ വാഗ്ദാനം ചെയ്ത് യുഎഇ രംഗത്തെത്തിയത്. മലയാളിയുടെ പോറ്റമ്മയായി വാഴ്ത്തപ്പെടുന്ന യുഎഇയുടെ നടപടിക്ക് വന്‍ കൈയ്യടിയായിരുന്നു.

രൂപയുടെ മൂല്യം കുറച്ചത് മോദിയുടെ തന്ത്രം! കമ്മി കൊങ്ങി ജിഹാദി കുരുക്കൾ പൊട്ടി ഒലിക്കട്ടെ 'സഞ്ജീവിനിരൂപയുടെ മൂല്യം കുറച്ചത് മോദിയുടെ തന്ത്രം! കമ്മി കൊങ്ങി ജിഹാദി കുരുക്കൾ പൊട്ടി ഒലിക്കട്ടെ 'സഞ്ജീവിനി"

എന്നാല്‍ പ്രളയ ദുരിതാശ്വാസത്തിനായി യുഎഇ നല്‍കിയ ഇ കോടികള്‍ ഒന്നും മലയാളികള്‍ക്ക് ഉപകരിക്കിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ദുരന്തങ്ങള്‍ നേരിടാന്‍ വിദേശരാജ്യങ്ങളുടേയും വിദേശ ഏജന്‍സികളുടേയും സഹായം സ്വീകരിക്കേണ്ടതില്ലെന്നാണത്രേ കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇതോടെ യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ നല്‍കിയ സാമ്പത്തിക സഹായങ്ങള്‍ കേരളത്തിന് ലഭിച്ചേക്കില്ല.

അവഗണന മാത്രം

അവഗണന മാത്രം

പ്രളയത്തിന്‍റെ ആദ്യ ദിനങ്ങളില്‍ പോലും കേരളത്തെ അവഗണിക്കുന്ന നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്. ആദ്യദിനം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് കേരളം സന്ദര്‍ശിച്ചപ്പോള്‍ അടിയന്തര സഹായമായി വെറും 100 കോടിയാണ് പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിയും നേരിട്ടെത്തി

പ്രധാനമന്ത്രിയും നേരിട്ടെത്തി

പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിച്ചപ്പോഴും പണമടക്കം കൂടുതല്‍ കേന്ദ്ര സഹായം കേരളം ആവശ്യപ്പെട്ടിരുന്നു. ഏകദേശം 20,000 കോടിയുടെ നാശനഷ്ടം സംഭവിച്ചെന്ന് കേരളം കേന്ദ്രത്തെ ധരിപ്പിച്ചു. കുറഞ്ഞത്
2000 കോടി രൂപയെങ്കിലും അടിയന്തിരമായി വേണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്

വെറും 500 കോടി

വെറും 500 കോടി

ഗുജറാത്തില്‍ ഓഖി വീശിയടിച്ചപ്പോള്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര സഹായമായി 500 കോടിയും കൂടുതല്‍ സഹായവും പ്രഖ്യാപിച്ച മോദി എന്നാല്‍ കേരളത്തിന് അനുവദിച്ചതാകട്ടെ വെറും 500 കോടി മാത്രയായിരുന്നു. ഇതോടെ കേന്ദ്ര അവഗണനയ്ക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതിനിടെയാണ് യുഎഇ 700 കോടിയുടെ സഹായം കേരളത്തിന് വാഗ്ദാനം ചെയ്തത്. ഐക്യരാഷ്ട്ര സഭയും കേരളത്തെ സഹായിക്കാമെന്ന് അറിയിച്ചിരുന്നു.

ശേഷിയുണ്ടെന്ന്

ശേഷിയുണ്ടെന്ന്

എന്നാല്‍ യുഎഇയുടേയും ഐക്യരാഷ്ട്ര സഭയുടേയുമൊന്നും സഹായം വേണ്ടെന്ന നിലപാടാണ് കേന്ദ്രനിലപാട്.
ദുരന്തമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്ക് നടത്താനുള്ള ശേഷി ഇന്ത്യയ്ക്ക് ഉണ്ടെന്നാണത്രേ ഇന്ത്യ സമീപകാലത്ത് സ്വീകരിച്ച നിലപാട്. അതുകൊണ്ട് തന്നെ വായ്പയായി ധനസഹായം സ്വീകരിക്കാമെന്നും എന്നാല്‍ വിദേശ സഹായങ്ങള്‍ വേണ്ടെന്നുമാണ് കേന്ദ്രത്തിന്‍റെ തിരുമാനം.

പ്രളയ സമയത്ത്

പ്രളയ സമയത്ത്

2004 ന് ശേഷം ഇന്ത്യ വിദേശരാജ്യങ്ങളില്‍ നിന്നോ വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതയോ സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. 2004 ല്‍ ബിഹാറില്‍ പ്രളയം സംഭവിച്ചപ്പോള്‍ അന്ന് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ചെങ്കിലും പിന്നീട് അത് ഉണ്ടായിട്ടില്ല.

ഉത്തരാഖണ്ഡില്‍

ഉത്തരാഖണ്ഡില്‍

ഉത്തരാഖണ്ഡില്‍ പ്രളയം ഉണ്ടായപ്പോള്‍ അമേരിക്കയുടേയും ജപ്പാന്‍റേയും സഹായം കേന്ദ്രം തളളിയിരുന്നു. ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാനുള്ള ശേഷി ഇന്ത്യയ്ക്ക് ഉണ്ടെന്നായിരുന്നു മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ സ്വീകരിച്ച നിലപാട്.

സഹായിച്ചിട്ടുണ്ട്

സഹായിച്ചിട്ടുണ്ട്

അതേസമയം അടിയന്തര ഘട്ടങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും അമേരിക്ക, ചൈന, ശ്രീല, പാക്കിസ്ഥാന്‍ , ജപ്പാന്‍ എന്നീ രാജ്യങ്ങളെ ഇന്ത്യ സഹായച്ചിട്ടുണ്ട്. അതേസമയം ഇവരില്‍ നിന്നൊന്നും തിരിച്ച് സഹായം വേണ്ടെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്നു.

കേന്ദ്രം കനിയണം

കേന്ദ്രം കനിയണം

വിദേശ സഹായങ്ങള്‍ എത്ര തന്നെ പ്രഖ്യാപിക്കപ്പെട്ടാലും കേന്ദ്ര സര്‍ക്കാര്‍ വഴി മാത്രമേ കേരളത്തിന് സഹായം കിട്ടുകയുള്ളൂ. കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് ഇന്ത്യയ്ക്ക് കെല്‍പ്പുണ്ടെന്നാണ് ഇപ്പോഴും കേന്ദ്രം ആവര്‍ത്തിക്കുന്നത്.

ഖത്തറും ഷാര്‍ജ്ജയും

ഖത്തറും ഷാര്‍ജ്ജയും

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് നേരത്തേ സഹായവുമായി ഷാര്‍ജയും ഖത്തറും രംഗത്തെത്തിയിരുന്നു. കേരളത്തിന് നാല് കോടിയാണ് ഷാര്‍ജ്ജ വാഗ്ദാനം ചെയ്തത്. 35 കോടിയായിരുന്നു ഖത്തറിന്‍റെ സഹായം. ഈ തുകയും സ്വീകരിക്കുമോയെന്നത് വ്യക്തമല്ല.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം. Name of Donee: CMDRF Account number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

ഹെലികോപ്റ്ററിന് കൈ കാണിച്ച് ഇറക്കിയോ.. വ്യാപകമായ പ്രചരിച്ച ഹെലികോപ്റ്ററിന് കൈ കാണിച്ച് ഇറക്കിയോ.. വ്യാപകമായ പ്രചരിച്ച "ജോയ് റൈഡ്" വാര്‍ത്തയ്ക്ക് പിന്നില്‍

ദിവസവും രണ്ട് ലക്ഷം പൂരികൾ.. ദുരിതാശ്വാസ കാമ്പിലേക്കാണ്.. കാണടാ മാര്‍വാടികളുടെ സ്നേഹം.. വീഡിയോദിവസവും രണ്ട് ലക്ഷം പൂരികൾ.. ദുരിതാശ്വാസ കാമ്പിലേക്കാണ്.. കാണടാ മാര്‍വാടികളുടെ സ്നേഹം.. വീഡിയോ

English summary
india wont accept relief fund from uae
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X