Get Updates
Get notified of breaking news, exclusive insights, and must-see stories!

വില 100 കോടി രൂപ! ആഡംബര ഹെലികോപ്ടറുകളുടെ രാജാവിനെ സ്വന്തമാക്കി രവി പിള്ള

കൊച്ചി: അത്യാധുനിക സംവിധാനങ്ങളുള്ള എയര്‍ബസ് എച്ച് 145 എന്ന ഹെലികോപ്ടര്‍ സ്വന്തമാക്കി ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ബി രവി പിള്ള. ആഡംബര ഹെലികോപ്റ്ററുകളുടെ രാജാവ് എന്നാണ് എയര്‍ബസ് എച്ച് 145 അറിയപ്പെടുന്നത്. 100 കോടിയോളം രൂപയാണ് എയര്‍ബസ് എച്ച് 145 വാങ്ങാനായി രവി പിള്ള മുടക്കിയത്. ഇന്ത്യയില്‍ ആദ്യമായാണ് എയര്‍ബസ് നിര്‍മിച്ച ഹെലികോപ്റ്റര്‍ ഒരാള്‍ വാങ്ങുന്നത്. ലോകത്താകെ തന്നെ 1500 എയര്‍ബസ് എച്ച് 145 ഹെലികോപ്റ്ററുകള്‍ മാത്രമാണ് ഉള്ളത്. ജര്‍മനിയിലെ എയര്‍ ബസ് കമ്പനിയില്‍ നിന്ന് രവി പിള്ള നേരിട്ടാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഹെലികോപ്റ്റര്‍ വാങ്ങിയത്.

കടല്‍ നിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളില്‍ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും കഴിയും എന്നതാണ് എച്ച് 145 ന്റെ പ്രധാന സവിശേഷത. പൈലറ്റിനെ കൂടാതെ 7 പേര്‍ക്ക് എയര്‍ബസ് എച്ച് 145 ല്‍ യാത്ര ചെയ്യാന്‍ സാധിക്കും. കോവളം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലെ റാവിസ് ഹോട്ടലുകളെ ബന്ധിപ്പിച്ച് കൊണ്ട് വിനോദസഞ്ചാരികള്‍ക്കായി ഈ ആഡംബര ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തും. മലബാര്‍, അഷ്ടമുടിക്കായല്‍, അറബിക്കടല്‍ എന്നിവയുടെ സൗന്ദര്യവും രുചിഭേദങ്ങളും ഒറ്റ ദിവസം കൊണ്ട് ആസ്വദിക്കാനാകുന്ന തരത്തിലുള്ള ആഡംബര ടൂര്‍ പദ്ധതികളാണ് രവി പിള്ള ലക്ഷ്യമിടുന്നത്.

1

കോഴിക്കോട്ടെ ഹോട്ടല്‍ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളില്‍ ഹെലികോപ്ടറുകള്‍ക്ക് ഇറങ്ങുന്നതിനാവശ്യമായ ഹെലിപാഡുകളുണ്ട്. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന 'എനര്‍ജി അബ്‌സോര്‍ബിങ്' സീറ്റുകളും ഈ ഹെലികോപ്ടര്‍ വാഗ്ദാനം ചെയ്യുന്നു. അപകടത്തില്‍പ്പെട്ടാലും ഇന്ധനം ചോരുന്നതിനുള്ള സാധ്യത വളരെ കുറവാണ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയില്‍ വാര്‍ത്താവിനിമയം നടത്താനുള്ള വയര്‍ലെസ് കമ്യൂണിക്കേഷന്‍ സിസ്റ്റം ഈ ഹെലികോപ്റ്ററിന്റെ പ്രത്യേകതയാണ്.

2

ഏഷ്യയിലെ ആദ്യത്തെ അഞ്ച് ബ്‌ളേഡുള്ള എച്ച് 145 കൂടിയാണ് ഈ ഹെലികോപ്ടര്‍. ജപ്പാനിലെ കാവസാക്കിയും ജര്‍മനിയിലെ എം എം ബിയും ചേര്‍ന്ന് 1979 ല്‍ വികസിപ്പിച്ച ബി കെ 117 എന്ന ഹെലികോപ്റ്ററിനെഅടിസ്ഥാനപ്പെടുത്തിയാണ് എച്ച് 145 നിര്‍മിച്ചിരിക്കുന്നത്. എം എം ബി ഡയ്മ്ലര്‍ ബെന്‍സിന്റെയും തുടര്‍ന്ന് യുറോകോപ്റ്റിന്റെയും ഭാഗമായി മാറിയതോടെയാണ് ഈ ഹെലികോപ്റ്ററിന്റെ നിര്‍മാണ അവകാശം എയര്‍ബസിന് ലഭിച്ചത്. 1999 ലാണ് ഇസി 145 എന്ന എച്ച് 145 ആദ്യമായി നിര്‍മിക്കുന്നത്. 2002 ല്‍ ഹെലികോപ്റ്റര്‍ ആദ്യമായി പുറത്തിറക്കി. എയര്‍ബസിന്റെ ഹെലികോപ്റ്റര്‍ ഡിവിഷനായ യൂറോകോപ്റ്ററിന്റെ പേര് എയര്‍ബസ് ഹെലികോപ്റ്ററര്‍ എന്നാക്കി മാറ്റിയപ്പോഴാണ് ഹെലികോപ്ടറിന്റെ പേര് എച്ച് 145 എന്നായത്.

3

ബി കെ 117, ഇ സി 145, എച്ച് 145 എന്നീ മോഡലുകളിലായി ഇതുവരെ ഏകദേശം 1500 ഹെലികോപ്റ്ററുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. 785 കിലോവാട്ട് വരെ കരുത്ത് നല്‍കുന്ന രണ്ട് സഫ്രാന്‍ എച്ച് ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എന്‍ജിനുകളാണ് ഈ അത്യാധുനിക ഹെലികോപ്റ്ററില്‍ ഉള്ളത്. മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഈ ഹെലികോപ്ടറിന് സഞ്ചരിക്കാനാകും. 814 കിലോമീറ്ററാണ് (440 നോട്ടിക്കല്‍ മൈല്‍) റേഞ്ച്. 3 മണിക്കൂര്‍ 35 മിനിറ്റ് സമയം വരെ നിര്‍ത്താതെ പറക്കാനാകും. ഇതേ ഹെലികോപ്ടറിന്റെ മറ്റ് മോഡലുകള്‍ക്ക് 8 പേര്‍ക്ക് സഞ്ചരിക്കാവുന്ന കോണ്‍ഫിഗറേഷനും 10 സീറ്റ് കോണ്‍ഫിഗറേഷനുമുണ്ട്.

4

വിവിധ രാജ്യങ്ങളില്‍ എയര്‍ ആംബുലന്‍സായും പൊലീസ് ഹെലികോപ്റ്ററായും എച്ച് 145 ഉപയോഗിക്കുന്നുണ്ട്. യു എസ്, യു കെ, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, കസാഖിസ്ഥാന്‍, സെര്‍ബിയ, ഇക്വഡോര്‍, ബൊളീവിയ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങള്‍ സൈനിക ആവശ്യത്തിനും എച്ച് 145 ഉപയോഗിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+