കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് പച്ചക്കൊടിയുമായി ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍

കറന്‍സി പിന്‍വലിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ മുതലെടുക്കാന്‍ വിവിധ ഒാഫറുകള്‍ നല്‍കുകയാണ് ഒാണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍.

Google Oneindia Malayalam News

500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ്വാസം കൊള്ളുന്ന ഒരു വിഭാഗമുണ്ട്, സംശയിക്കേണ്ട പറഞ്ഞുവരുന്നത് ഓണ്‍ലൈന്‍ ബാങ്കിങ് മുഖേന വ്യപാരം നടത്തുന്നവരെക്കുറിച്ചാണ്. ഷോപ്പിങ്ങ്, റീ ചാര്‍ജ്, ഫുഡ് ഡെലിവറി , ടാക്‌സി സേവനം തുടങ്ങി ഒട്ടുമിക്ക സേവനങ്ങളും ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണ്. പുതിയ തീരുമാനങ്ങളൊന്നും ഇവരെ ബാധിച്ചിട്ടില്ല. ഓണ്‍ലൈന്‍ മുഖേനയുള്ളപണമിടപാടുകള്‍ വര്‍ധിപ്പിക്കാനായി വിവിധ ഓഫറുകള്‍ നല്‍കുന്നുണ്ട്.

സാമ്പത്തിക ഇടപാടുകള്‍ക്കെല്ലാം പ്രധാനമായും കറന്‍സി ഉപയോഗിക്കുന്ന ശീലമാണ് കൂടുതല്‍ പേര്‍ക്കും. ആവശ്യമുള്ള കാശ് എടിഎമ്മില്‍ നിന്നെടുത്ത് നേരിട്ട് കൈമാറുന്ന രീതി. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചു വരുന്നതേയുള്ളൂ. എന്നാല്‍ ഈ സ്ഥിതി വിശേഷം ഒന്ന് മാറ്റിപ്പിടിക്കാനാണ് നരേന്ദ്ര മോഡി തന്റെ പുതിയ തീരുമാനത്തിലൂടെ ശ്രമിക്കുന്നത്. കറന്‍സി നേരിട്ട് നല്‍കാതെ പണമിടപാടുകള്‍ ഓണ്‍ലൈന്‍ മുഖേന ചെയ്യുന്നത് പോത്സാഹിപ്പിക്കുന്നു. കറന്‍സി രഹിത സാമ്പത്തിക പ്രയാണത്തിലേക്ക് മാറുന്നതിന്‍റെ തുടക്കമായി ഇതിനെ കാണാം.

online shopping

ബാങ്കിങ് ശീലമില്ലാത്ത പൊതുജനത്തിന് തുടക്കത്തിലുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടേയുള്ളൂ. പെട്ടെന്നൊരു ദിവസം കാഷ്‌ലെസ് ഇക്കോണമിയിലേക്ക് ചുവടു മാറ്റാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. എന്താവശ്യത്തിനും എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കുന്ന ശീലത്തില്‍ നിന്നും മാറി കടകളില്‍ സ്ഥാപിച്ചിരിക്കുന്ന കാര്‍ഡ് റീഡിങ്ങ് സംവിധാനങ്ങള്‍, ഇലക്ട്രോണിക് വാലറ്റുകള്‍ ഉപയോഗിച്ച് തുടങ്ങുന്നു. ഇ-വാലറ്റുകള്‍, പേട്ടിഎം, ഫ്രീ ചാര്‍ജ്, മൊബിക്വിക്ക്, ചില്ലര്‍ പോലെയുള്ള ഇലക്്ട്രോണിക് വാലറ്റുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. നേരിട്ട് കാശ് നല്‍കുന്നതിന് പകരം മൊബൈല്‍ ഉപയോഗിച്ച് പണം നല്‍കാവുന്ന സംവിധാനം. അപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. കടകളില്‍ സ്ഥാപിച്ചിട്ടിള്ള ക്യൂ ആര്‍ കോഡ് സ്വന്തം ഫോണിലെ ആപ്പ് തുറന്ന് സ്‌കാന്‍ ചെയ്താല്‍ കടക്കാരനു പണം കൈമാറാം. യൂബര്‍, ഓല, പോലെയുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്കും വെര്‍ച്വലായി പണം കൈമാറാം.

English summary
Indian online shopping sites provides variety of offers after the announcement of currency withdrawl.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X