മലയാളി ദമ്പതികളുടെ പൂച്ചയെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി! ജിദ്ദയിലേക്ക് തിരിച്ചയക്കാൻ നിർദേശം...
മാർച്ച് രണ്ട് ശനിയാഴ്ച ജിദ്ദയിൽ നിന്നെത്തിയ ദമ്പതികളാണ് തങ്ങളുടെ വളർത്തുപൂച്ചയെയും കൂടെകൊണ്ടുവന്നത്.
Recommended Video

കൊച്ചി: മലയാളി ദമ്പതികൾ സൗദിയിൽ നിന്നും കൊണ്ടുവന്ന വളർത്തുപൂച്ചയെ കൊച്ചി വിമാനത്താവളത്തിൽ വച്ച് പിടികൂടി. നിയമംലംഘിച്ച് വളർത്തുമൃഗത്തെ കൊണ്ടുവന്നതിനാണ് കസ്റ്റംസ് അധികൃതർ പൂച്ചയെ പിടിച്ചെടുത്തത്. വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുത്ത പൂച്ചയെ സൗദിയിലേക്ക് തിരിച്ചയക്കണമെന്നും കസ്റ്റംസ് നിർദേശം നൽകിയിട്ടുണ്ട്.
മാർച്ച് രണ്ട് ശനിയാഴ്ച ജിദ്ദയിൽ നിന്നെത്തിയ ദമ്പതികളാണ് തങ്ങളുടെ വളർത്തുപൂച്ചയെയും കൂടെകൊണ്ടുവന്നത്. ജിദ്ദയിൽ നിന്നുള്ള സൗദി എയർലൈൻസ് വിമാനത്തിലായിരുന്നു ഇവർ കൊച്ചിയിലെത്തിയത്. എന്നാൽ കൊച്ചിയിലെ പരിശോധനയ്ക്കിടെ കസ്റ്റംസ് അധികൃതർ വളർത്തുപൂച്ചയെ പിടിച്ചെടുത്തു.

ദമ്പതികൾ സഞ്ചരിച്ച റൂട്ടിൽ വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ അനുമതിയില്ലെന്നാണ് പൂച്ചയെ പിടിച്ചെടുത്തതിന് കാരണമായി കസ്റ്റംസ് അധികൃതർ പറഞ്ഞത്. ഇതിനുപുറമേ വളർത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള രേഖകളും ദമ്പതികളുടെ കൈവശമില്ലായിരുന്നു.
വളർത്തുമൃഗങ്ങളെ കൊണ്ടുവരുന്ന രാജ്യത്ത് നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മാത്രമേ ഇവയ്ക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി നൽകുകയുള്ളു. ഇതുകൂടാതെ ഇന്ത്യയിലെ മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ പരിശോധനയും പൂർത്തിയാക്കേണ്ടതുണ്ട്. ഇന്ത്യയിൽ ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, വിമാനത്താവളങ്ങളിൽ മാത്രമേ ഈ പരിശോധന സംവിധാനം നിലവിലുള്ളു.












Click it and Unblock the Notifications