Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തെ ഗ്ലോബുകളില്‍ കശ്മീരില്ലാത്ത ഇന്ത്യയെന്ന് ജന്മഭൂമി റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറത്തെ കടകളില്‍ വില്‍ക്കുന്നത് കശ്മീരില്ലാത്ത ഇന്ത്യയുള്ള ഗ്ലോബുകളാണെന്ന് റിപ്പോര്‍ട്ട്. ജന്മഭൂമി പത്രമാണ് റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്. നിലമ്പൂര്‍ ചുങ്കത്തറ വിശ്വഭാരതി സ്‌കൂളിലേക്ക് കഴിഞ്ഞ ദിവസം വാങ്ങിയ ഗ്ലോബിലാണ് കശ്മീരില്ലാത്ത ഇന്ത്യയെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ ഗ്ലോബ് വാങ്ങിയ കടയില്‍ ചെന്ന് അന്വേഷിച്ചെങ്കിലും സ്‌റ്റോക്ക് തീര്‍ന്നെന്നാണ് കട ഉടമ പറഞ്ഞത്.

ചുങ്കത്തറയിലേയും നിലമ്പൂരിലെയും മറ്റ് കടകളില്‍ അന്വേഷിച്ചപ്പോള്‍ സമാന രീതിയിലുള്ള ഗ്ലോബുകളാണ് കാണാന്‍സാധിച്ചതെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്ലോബ് നിര്‍മ്മിച്ച കമ്പനിയുടെ പേര് വ്യക്തമല്ല. കടകളില്‍ ഇവ നേരിട്ട് വിതരണം ചെയ്യുകയായിരുന്നെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കശ്മീരില്ലാത്ത ഗ്ലോബുകള്‍ പ്രചരിപ്പിക്കുന്നതില്‍ ഐസിസ് പോലുള്ള സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്.

Malappuram Map

മലപ്പുറം ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലും തീരദേശ മേഖലകളിലും കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും പാകിസ്ഥാന് അവകാശപ്പെട്ടതാണെന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഐഎസിസ് ബന്ധത്തിനും പേരുകേട്ട മലപ്പുറത്ത് നിന്ന് പരസ്യമായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉടലെടുക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. പാകിസ്ഥാനും ഭാരതവും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗൗരവമര്‍ഹിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+