Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; ഡോക്ടറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്...

തിരുവനന്തപുരം: വ്യാഴാഴ്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു. ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവന്‍ ഡോക്ടര്‍മാരും സംസ്ഥാന വ്യാപകമായി പണി മുടക്ക് പ്രഖ്യാപിച്ചിരുന്നു.

ഡോക്ടര്‍ക്കെതിരെ നടന്ന കയ്യേറ്റത്തില്‍ എഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് പണിമുടക്കില്‍ നിന്ന് പിന്മാറിയത്. സര്‍ക്കാര്‍ നിലപാടില്‍ തൃപ്തരാണെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും ഐഎംഒ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ കേസെടുക്കാമെന്ന് ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചതായും ഐഎംഒ സംസ്ഥാന സെക്രട്ടറി ഡോ സാമുവല്‍ കോശി പറഞ്ഞു.

Doctor

സംഭവത്തില്‍ 200 ഓളം പേര്‍ക്കെതിരെ കേസെടുക്കുമെന്നും സര്‍ക്കാര്‍ ഐഎംഎയെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലെ അരുക്കുറ്റിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ആര്‍വി വരുണിന് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. നെഞ്ചു വേദനയെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചയാള്‍ക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചതെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പിന്നീട് നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന വലിയ സംഘം ഡോക്ടറുടെ വീട് ഉപരോധിക്കുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.

ഇതോടെ ആലപ്പുഴയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച മിന്നല്‍ പണിമുടക്ക് നടത്തി. പോലീസ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നാരോപിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചത്. കയ്യേറ്റത്തില്‍ പരിക്കേറ്റ ഡോക്ടര്‍ വരുണിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+