സമുദായത്തിന്റെ ഭീഷണി; മിസ്റ്റര്‍ ഗേ മത്സരത്തില്‍ പങ്കെടുക്കേണ്ട മലയാളിയെ കാണാതായി
കൊച്ചി: മിസ്റ്റര്‍ ഗേ മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കകയായിരുന്ന മലയാളി യുവാവിനെയും കുടുംബത്തെയും കാണാതായി. മത്സരത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ഇരുപത്തിയെട്ടുകാരനായ താഹിറിനെയും കുടുംബത്തെയും കോട്ടയത്തെയും കൊച്ചിയിലേയും വീട്ടില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ലെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന 2015ലെ മിസ്റ്റര്‍ ഗേ മത്സരത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുക്കേണ്ടിയിരുന്നത് താഹിര്‍ ആയിരുന്നു. ഞായറാഴ്ച താഹിര്‍ മുംബൈയിലെത്തേണ്ടതായിരുന്നെങ്കിലും എത്താത്തില്‍ ആശങ്കയുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സ്വവര്ഗാനുരാഗിയായതിനാല് താഹിറിനും കുടുംബത്തിനും പ്രദേശത്തെ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ സമുദായത്തില്‍ നിന്നും ഭീഷണിയുണ്ടായതായും പറയുന്നു.

താഹിറിനുവേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് അദ്ദേഹത്തെ സുഹൃത്ത് ജിജോ കുര്യാക്കോസ് പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് താഹിര്‍ ഫേസ്ബുക്കിലിട്ടിരുന്ന പോസ്റ്റ് അപ്രത്യക്ഷമായിട്ടുണ്ട്. ഇവരുടെ കുടുംബത്തിന്റെ അപ്രതീക്ഷിത തിരോധാനം അന്വേഷിക്കണമെന്നാണ് സുഹൃത്തുക്കളുടെ ആവശ്യം.
അറിയപ്പെടുന്ന മോഡലായ താഹിര്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു. താഹിറിന്റെ സ്വവര്‍ഗാനുരാഗം അറിഞ്ഞ വീട്ടുകാര്‍ അതില്‍ നിന്നും വിലക്കിയിരുന്നില്ല. താഹിറിന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയും ലീഗ് നേതാവുമായ എം കെ മുനീര്‍ പറഞ്ഞതായി ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications