കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിൽ നേവിയുടെ ആളില്ലാ വിമാനം തകർന്നുവീണു! ഉപരാഷ്ട്രപതി വരുന്നതിന് ഒരു മണിക്കൂർ മുമ്പ്...

നാവികസേനയുടെ കൈവശമുള്ള ഇസ്രായേൽ നിർമ്മിത വിമാനമാണ് നേവൽ ബേസിന് സമീപം നിലംപതിച്ചത്.

Google Oneindia Malayalam News

കൊച്ചി: നാവികസേനയുടെ ആളില്ലാ വിമാനം പരിശീലന പറക്കലിനിടെ തകർന്നുവീണു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കൊച്ചി നേവൽ ബേസിന് സമീപത്തായാണ് വിമാനം തകർന്നുവീണത്. അപകടത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.

kochi

പെരിയാർ, മൈസൂർ സർവകലാശാലകളിൽ നിന്ന് വ്യാജ ബിരുദം; കണ്ണൂരിലെ ബാങ്ക് മാനേജർമാർ സംശയനിഴലിൽ!പെരിയാർ, മൈസൂർ സർവകലാശാലകളിൽ നിന്ന് വ്യാജ ബിരുദം; കണ്ണൂരിലെ ബാങ്ക് മാനേജർമാർ സംശയനിഴലിൽ!

നാവികസേനയുടെ കൈവശമുള്ള ഇസ്രായേൽ നിർമ്മിത വിമാനമാണ് നേവൽ ബേസിന് സമീപം നിലംപതിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചി നാവിക വിമാനത്താവളത്തിൽ എത്താനിരിക്കേയായിരുന്നു അപകടം. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉപരാഷ്ട്രുപതി നാവിക വിമാനത്താവളത്തിലെത്തുന്നത്. തകർന്നുവീണ വിമാനം നാവികസേനയിലെ വിദഗ്ദസംഘം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.

ഫഹദ് ഫാസിൽ നിയമത്തിന് മുന്നിൽ 'കീഴടങ്ങി'! നൽകിയത് 17 ലക്ഷം രൂപ; അമലാ പോൾ വാശിയിൽ തന്നെ?ഫഹദ് ഫാസിൽ നിയമത്തിന് മുന്നിൽ 'കീഴടങ്ങി'! നൽകിയത് 17 ലക്ഷം രൂപ; അമലാ പോൾ വാശിയിൽ തന്നെ?

2010ലും കൊച്ചിയിൽ സമാനമായ അപകടം സംഭവിച്ചിരുന്നു. നേവൽബേസിന് സമീപത്തെ വാത്തുരുത്തിയിലാണ് അന്ന് വിമാനം തകർന്നുവീണത്. റിമോട്ട് വഴി പ്രവർത്തിക്കുന്ന വിമാനം, ദൈനംദിന നിരീക്ഷണ പറക്കലിന് ശേഷം നേവൽ ബേസിന് സമീപത്തെ വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയാണ് നിലംപതിച്ചത്. തിരക്കേറിയ റോഡിന് സമീപം രാത്രിയിലായിരുന്നു വിമാനം തകർന്നുവീണത്.

English summary
indian navy flight crashed in kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X