• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിന് വ്യാമസേനയുടെ ഇരുട്ടടി; പ്രളയബാധിതർക്കുള്ള മരുന്ന് എത്തിക്കാൻ ചോദിച്ചത് രണ്ടര കോടി!

കഴിഞ്ഞ വർഷം നടന്ന പ്രളയത്തിൽ കേരളത്തിലെത്തുകയും രക്ഷാപ്രവർത്തനങ്ങളിലും സജീവമായി നിലകൊണ്ടിരുന്നവരാണ് ഇന്ത്യൻ വ്യോമസേന. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ഉയർന്നു പൊങ്ങിയ ഗർഭിണിയെ ആരും തന്നെ മറന്നു കാണില്ല. കേരള ജനത ഇന്ത്യൻ നേവിക്ക് നന്ദി അർപ്പിച്ചതും നമ്മൾ കണ്ടതാണ്.

കാലവർഷത്തിലെ ഉരുൾപൊട്ടലിന്റെ എണ്ണം 65; ഏറ്റവും കൂടുതൽ പാലക്കാട്, 14.4 % സാധ്യത പ്രദേശം!

ളയമുഖത്തു നിന്നും വ്യോമസേന അതിസാഹസികമായി രക്ഷപ്പെടുത്തിയ സാജിത പ്രസവിച്ച ആൺകു‍ഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാന്നും അന്നത്തെ രക്ഷകർ എത്തിയിരുന്നു. ആലുവ ചെങ്ങമനാടുള്ള പള്ളിയുടെ മുകളിൽ നിന്നാണ് ഗർഭിണിയായ സാജിതയെ വ്യോമസേനാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി നേവിയുടെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. ദേഹത്തു കയർ ഘടിപ്പിച്ച സാജിത ഹെലികോപ്റ്ററിൽ കയറുന്ന ദൃശ്യങ്ങൾ ശ്വാസം അടക്കിപിടിച്ചും പ്രാർഥനയോടെയുമാണ് കേരളഴം കണ്ടത്.

113 രൂപയുടെ ബിൽ

113 രൂപയുടെ ബിൽ

നിരവധി പേരെയായിരുന്നു ഇന്ത്യൻ വ്യോമസേന കഴിഞ്ഞ വർഷം പ്രളയത്തിൽപ്പെട്ടവരെ രക്ഷിച്ചത്. കയ്യം മെയ്യും മറന്നുള്ള പ്രലവർത്തനമായിരുന്നു അവർ നടത്തിയത്. കഴിഞ്ഞ വർഷം പ്രളയദുരന്തമുണ്ടായ ആഗസ്ത് 15 മുതൽ നാല് ദിവസമാണ് വ്യോമസേന സംസ്ഥാനത്ത് രക്ഷാ പ്രവർത്തനം നടത്തിയത്. ഈ സമയത്ത് ഉപയോഗിച്ച വിമാനത്തിനും ഹെലിക്കോപ്റ്ററിനുമുൾപ്പടെ ചെലവായ തുക തിരിച്ചടക്കണമെന്ന അറിയിപ്പാണ് വ്യോമസേന ആസ്ഥാനത്ത് നിന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരുന്നത്. 113 കോടി രൂപ.യുള്ള ബില്ലായിരുന്നു വ്യോമസേന കേരളത്തിലേക്ക് അയച്ചത്.

വീണ്ടും കേരളത്തിന് ഇരുട്ടടി

വീണ്ടും കേരളത്തിന് ഇരുട്ടടി

ഈവർഷം പ്രളയം വിഴുങ്ങിയ കേരളത്തിന് വീണ്ടും ഇരുട്ടടി നൽകി ഇന്ത്യൻ വ്യാമസേന രംഗത്ത് വന്നു. പ്രളയം വിഴുങ്ങിയ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ ചണ്ഡിഗഡിൽ നിന്ന് മരുന്നുകൾ എത്തിക്കാൻ ശ്രമിച്ച കേരള സർക്കാരിനോട് വൻ തുക ആവശ്യപ്പെട്ട വ്യോമസേനയുടെ നടപടിയാണ് വിവാദമായത്. പണം നൽകാതെ വിമാനം നൽകില്ലെന്ന കടുംപിടിത്തത്തിലായിരുന്നു വ്യോമസേന.

റോഡ് മാർഗം മരുന്നുകൾ എത്തിച്ചു

റോഡ് മാർഗം മരുന്നുകൾ എത്തിച്ചു

വ്യാമസേന വിമാനം നൽകാത്തതിനെ തുടർന്ന് റോഡ് മാർഗം ദില്ലിയിലെത്തിച്ച് കമേഴ്സ്യൽ വിമാനങ്ങളിൽ സൗജന്യമായാണ് മരുന്നുകൾ കൊച്ചിയിൽ കൊണ്ടുവന്നത്.ഇൻസുലിൻ, ആന്റിബയോട്ടിക്കുകൾ, ഒ.ആർ.എസ് എന്നിവ അടക്കം അവശ്യമരുന്നുകളും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ കൈയുറ, മാസ്‌ക്, ക്ളോറിൻ ഗുളിക എന്നിവയടക്കമുള്ള സാധനങ്ങളുമാണ് ചണ്ഡിഗഡിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിൽ നിന്ന് കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയം വഴി ശേഖരിച്ചത്.

22.48 ടൺ അവശ്യ മരുന്നുകൾ

22.48 ടൺ അവശ്യ മരുന്നുകൾ

പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്കു ദില്ലിയിൽ നിന്ന് 22.48 ടൺ അവശ്യ മരുന്നുകൾ എത്തുമെന്ന് മുൻ എംപി എ സമ്പത്ത് വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണു സംസ്ഥാനത്തിന്റെ അഭ്യർഥന പ്രകാരം മരുന്നുകൾ ലഭ്യമാക്കുന്നത്. ആന്റിബയോട്ടിക്കുകളും ഇൻസുലിനും ഉൾപ്പെടെ അവശ്യ മരുന്നുകൾ 6 ടൺ വീതം തുടർന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും. പുറമെ ഒരു കോടി ക്ലോറിൻ ടാബ്‌ലറ്റുകളും ഉണ്ടാകുമെന്നു കേരള ഹൗസ് സ്‌പെഷൽ ഓഫിസർ എ സമ്പത്ത് അറിയിച്ചിരുന്നു.

പെട്ടെന്ന് വിതരണം ചെയ്യേണ്ടവ

പെട്ടെന്ന് വിതരണം ചെയ്യേണ്ടവ

ഇൻസുലിൻ അടക്കമുള്ളവ പെട്ടെന്ന് വിതരണം ചെയ്യേണ്ടതിനാലാണ് വ്യോമസേനയുടെ സഹായം തേടിയത്. എന്നാൽ, മണിക്കൂറിന് 60 ലക്ഷം രൂപ തോതിൽ രണ്ടര കോടി രൂപ അടച്ചാൽ മരുന്ന് കൊച്ചിയിൽ എത്തിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. പ്രളയത്തിന്റെ പേരിൽ ഇളവുകൾ അനുവദിക്കാനാകില്ലെന്നും പറഞ്ഞു. തുടർന്നാണ് റോഡ്‌ മാർഗം സ്വീകരിച്ചത്. ദില്ലിയിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന സർവീസുകളിൽ മരുന്നുകൾ സൗജന്യമായി കൊണ്ടുപോകാൻ എയർഇന്ത്യ, വിസ്‌താര കമ്പനികൾ തയ്യാറായി. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത്, റസിഡന്റ്സ് കമ്മിഷണർ പുനീത് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ കേരളാഹൗസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് മരുന്നുകൾ അടങ്ങിയ ലോഡ് വിമാനത്താവളത്തിലെ കാർഗോയിൽ എത്തിക്കുകയായിരുന്നു.

English summary
Indian Navy has asked for Rs 2.5 crore to bring medicine to flood affected area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X