കയ്യടിക്കെടാ... ഷാര്‍ജയില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും... ഇത് പിണറായി വിജയം!!
ഷാര്‍ജ ഭരണാധികാരി ഷേഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. വെറുതെ കേരളം സന്ദര്‍ശിച്ച് തിരിച്ചുപോകാനല്ല അല്‍ ഖാസിമി വന്നത്, ചരിത്ര പരമായ പല പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി.
മൂന്ന് വര്‍ഷമായി ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരിയുടെ വാക്കുകളെ അതീവ സന്തോഷത്തോടെയാണ് കേരളം സ്വീകരിച്ചത്. ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു മുഖ്യമന്ത്രിയുണ്ടെങ്കില്‍ ഇതൊന്നും വലിയ കാര്യമല്ല. പിണറായി വിജയനുള്ള കയ്യടികളാണ് സോഷ്യല്‍ മീഡിയ നിറയെ, സംഗതികളുടെ കിടപ്പുവശം ഇങ്ങനെ..

ഇതാണ് പിണറായി വിജയന്‍
ഷെയ്ഖ് സുല്‍ത്താന്‍ ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസിലെത്തി പിണറായി വിജയനുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയില്‍ നല്‍കിയ ഉറപ്പാണ് ഇത്. ഇത് പിന്നീട് ഇരുവരും ചേര്‍ന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ കേരളത്തില്‍ എത്തിയത് തന്നെ.

എന്തിനാണത്, അവരവിടെ നിന്നോട്ടെ
ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന തടവുകാരെ നാട്ടിലേക്ക് തിരിച്ചയക്കണം എന്നായിരുന്നു പിണറായി വിജയന്‍ സുല്‍ത്താനോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ എന്തിനാണ് അവര്‍ തിരിച്ചുപോകുന്നത്, അവര്‍ ഷാര്‍ജയില്‍ നില്‍ക്കട്ടെ. ഷാര്‍ജ അവര്‍ക്ക് ജോലി കൊടുക്കും - ഇതായിരുന്നു സുല്‍ത്താന്റെ മറുപടി.

പുറത്ത് വരുന്നത് 188 പേര്‍
188 ഇന്ത്യക്കാരാണ് പൊതുമാപ്പിന്റെ ബലത്തില്‍ ഷാര്‍ജയിലെ ജയിലില്‍ നിന്നും മോചിതരാകുന്നത്. ഇതില്‍ മലയാളികളും ഉണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ സംസാരിക്കവേയാണ് സുല്‍ത്താന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഗുരുതരമല്ലാത്ത കേസുകളില്‍ പെട്ടിട്ടുള്ള മുഴുവന്‍ മലയാളികളും പുറത്ത് വരും.

കേരളീയര്‍ മാത്രമാണോ
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന പ്രകാരം കേരളീയരെ മാത്രമാണോ ഷാര്‍ജ സുല്‍ത്താന്‍ വെറുതെ വിടുന്നത്. അല്ല. കേരളീയരെ മാത്രമല്ല, ഇന്ത്യക്കാരെ മാത്രമല്ല, ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പെടാത്ത മുഴുവന്‍ രാജ്യക്കാരെയും ജയിലില്‍ നിന്നും മോചിപ്പിക്കാനാണ് തീരുമാനം.

പ്രഖ്യാപിച്ചത് മുഖ്യമന്ത്രി
ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന മലയാളികളെ പുറത്ത് വിടുമെന്ന കാര്യം കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങില്‍ ആദ്യം പ്രഖ്യാപിച്ചത്. 188 ഇന്ത്യക്കാര്‍ മോചിതരാകുന്ന വാര്‍ത്ത പിണറായി വിജയനും സുല്‍ത്താനും സംയുക്ത പ്രസ്താവനയിലും അറിയിച്ചിരുന്നു. ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന പ്രവാസി മലയാളികളുടെ കുടുംബങ്ങള്‍ക്ക് വന്‍ ആശ്വാസമാണ് ഈ തീരുമാനം.












Click it and Unblock the Notifications