കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കൂറുകള്‍ക്കകം വാക്കു പാലിച്ച് ഷാര്‍ജ സുല്‍ത്താല്‍; 149 ഇന്ത്യക്കാരെയും മോചിപ്പിച്ചു

മണിക്കൂറുകള്‍ക്കകം വാക്കു പാലിച്ച് ഷാര്‍ജ സുല്‍ത്താല്‍; 149 ഇന്ത്യക്കാരെയും മോചിപ്പിച്ചു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളികള്‍ ഉള്‍പ്പെടെ 149 ഇന്ത്യക്കാരെ ഷാര്‍ജയിലെ ജയിലില്‍ നിന്നും മോചിപ്പിക്കുമെന്ന ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഉറപ്പ് മണിക്കൂറുകള്‍ക്കകം നടപ്പായി. ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ വ്യാഴാഴ്ച വൈകിട്ടോടെയാണ് മോചിപ്പിച്ചത്.

മോചിപ്പിക്കപ്പെട്ടവരില്‍ ചിലര്‍ വ്യാഴാഴ്ചതന്നെ നാട്ടിലേക്കു തിരിച്ചു. ബാക്കിയുള്ളവര്‍ വെള്ളിയാഴ്ചയോടെ മടങ്ങുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചിട്ടുണ്ട്. അവിടെ ജോലി ചെയ്യാന്‍ താത്പര്യമുള്ളര്‍ക്ക് ഷാര്‍ജയില്‍ തുടരാമെന്ന് സുല്‍ത്താന്‍ പറഞ്ഞിരുന്നു. ചെക്ക് കേസുകളിലും സിവില്‍ കേസുകളിലും കുടുങ്ങിയവര്‍ക്കാണ് മോചനം അനുവദിച്ചത്.

4f8295b2-4fe1-458c-b193-4b732cafc16f-29-1506654688.jpg -Properties

മോചിപ്പിച്ചവരുടെ 36 കോടി രൂപയോളം വരുന്ന ബാധ്യതകള്‍ ഷാര്‍ജ ഭരണാധികാരി തന്നെ അടച്ചുതീര്‍ത്തു. അതേസമയം, ക്രിമിനല്‍ കേസ് പ്രതികള്‍ക്കു പൊതുമാപ്പ് ബാധകമല്ല. കേരള സന്ദര്‍ശനത്തിനിടെ ഷെയ്ഖ് സുല്‍ത്താന്‍, രാജ്ഭവനില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തിലാണ് ഷാര്‍ജയിലെ ഇന്ത്യക്കാരെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഉറപ്പു നല്‍കിയത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു ഇത്. ഷാര്‍ജ അധികൃതരുടെ നടപടിയെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സ്വാഗതം ചെയ്തിരുന്നു.

English summary
149 Indian prisoners released in Sharjah jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X