Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിൻ വൈകി പണി കിട്ടയോ? പേടിക്കേണ്ട റീഫണ്ട് കൈയ്യിൽ കിട്ടും, ഇങ്ങനെ..തത്കാൽ ടിക്കറ്റിനും, അറിയാം

ദീർഘ ദൂര യാത്രകൾക്ക് നമ്മളിൽ പലരും ആശ്രയിക്കുന്നത് തീവണ്ടികൾ തന്നെയാണ്. സുരക്ഷിതവും ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ യാത്ര എന്നത് തന്നെയാണ് ട്രെയിൻ യാത്ര തിരഞ്ഞെടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

എന്നിരുന്നാലും ചിലപ്പോൾ എല്ലാം പ്ലാൻ ചെയ്ത് കഴിഞ്ഞാലും കൃത്യസമയത്ത് എത്താതെ ട്രെയിൻ നമ്മുക്ക് പണി തരാറുണ്ട്. ആ സമയത്ത് പൈസയും പോയി സമയവും പോയി എന്ന് പരിതപിക്കാൻ വരട്ടെ. ട്രെയിൻ വൈകിയെങ്കിൽ യാത്രക്കാർക്ക് റീഫണ്ട് ആവശ്യപ്പെടാൻ സാധിക്കും.എങ്ങനെ, ഏതൊക്കെ അവസരത്തിൽ റീഫണ്ട് കിട്ടും, തത്കാൽ ടിക്കറ്റിനും റീഫണ്ട് കിട്ടുന്നത് എങ്ങനെ എല്ലാം പരിശോധിക്കാം.

Train Ticket Refund

നിങ്ങൾക്ക് കയറേണ്ട സ്റ്റേഷനിൽ നിന്ന് എന്തെങ്കിലും കാരണവശാൽ ട്രെയിൻ കിട്ടിയില്ലെങ്കിലും ടി ടി ആർക്ക് നിങ്ങളുടെ ബുക്ക് ചെയ്ത സീറ്റ് മറ്റാർക്കും കുറഞ്ഞത് ഒരു മണിക്കൂറ് നേരത്തേക്ക് കൊടുക്കാൻ സാധിക്കില്ല.അതുകൊണ്ട് തന്നെ അടുത്ത രണ്ട് സ്റ്റേഷനുകളിൽ ഏതിൽ നിന്നും അതേ ട്രെയിൻ വീണ്ടും പിടിക്കാൻ സാധിച്ചാൽ ബുക്ക് ചെയ്ത അതേ സീറ്റിൽ തന്നെ നിങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും.

ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്യുമ്പോൾ റീഫണ്ട് കിട്ടുമെന്ന കാര്യം എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ തത്കാൽ ടിക്കറ്റുകൾ കാൻസൽ ചെയ്താലും റീഫണ്ട് കിട്ടുമെന്ന് അറിയുമോ? ട്രെയിൻ 3 മണിക്കൂറെങ്കിലും വൈകുകയോ അല്ലെങ്കിൽ ട്രെയിൻ റൂട്ട് മാറി സഞ്ചരിക്കുകയോ ചെയ്താൽ തീർച്ചയായും നിങ്ങൾക്ക് തത്കാൽ ടിക്കറ്റിനും റീഫണ്ട് ആവശ്യപ്പെടാം.

ചില കാരണങ്ങൾ കൊണ്ട് നിങ്ങൾ സഞ്ചരിക്കുന്ന ട്രെയിനിന് യാത്ര പൂർത്തിയാകാൻ സാധിക്കാതെ വരികയോ യാത്രക്കാർക്ക് മറ്റൊരു ബദൽ സംവിധാനം റെയിൽവേ ഒരുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും നിങ്ങൾക്ക് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഫുൾ റീഫണ്ട് ആവശ്യപ്പെടാം.റെയിൽവേ ഒരു ബദൽ സംവിധാനം ഒരുക്കിയെങ്കിലും യാത്രക്കാരനെ സംബന്ധിച്ച് ആ മാർഗം യാത്ര ചെയ്യാൻ താത്പര്യം ഇല്ലെങ്കിൽ ടിക്കറ്റ് സറണ്ടർ ചെയ്തതിന് ശേഷം റീഫണ്ട് ആവശ്യപ്പെടാം.

Train Ticket Cacellation

രാത്രി പത്തിന് ശേഷം ടി ടി ആർ മാർക്ക് ടിക്കറ്റ് പരിശോധിക്കാൻ സാധിക്കില്ല. അതിനുള്ളിൽ തന്നെ ടിക്കറ്റ് പരിശോധന പൂർത്തിയാക്കിയിരിക്കണം. മാത്രമല്ല റെയിൽവേ അധികൃതരും രാത്രി 10 ന് ശേഷം ഒരു തരത്തിലും യാത്രക്കാരെ ശല്യം ചെയ്യാനോ ബുദ്ധമുട്ടിക്കാനോ പാടുള്ളതല്ല.മാത്രമല്ല യാത്രയ്ക്കിടെ ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് സഹായം ആവശ്യപ്പെടാം.

ടി ടി ആറോ, ട്രെയിൻ സൂപ്രണ്ടോ എന്നിങ്ങനെ ആരുടേയും സഹായം തേടാം. യാത്രക്കാർക്ക് പ്രാഥമിക ശ്രുശ്രൂഷ ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. മാത്രമല്ല അടുത്ത ട്രെയിൻ സ്റ്റോപ്പിൽ മിതമായ നിരക്കിൽ യാത്രക്കാരന് വൈദ്യചികിത്സയും റെയിൽവേ ഉറപ്പാക്കും.

ഫുൾ റീഫണ്ടിന് എങ്ങനെ അപേക്ഷിക്കാം

ബുക്ക് ചെയ്ത ട്രെയിൻ 3 മണിക്കൂർ വൈകിയാൽ ഫുൾ റീഫണ്ടിന് അപേക്ഷിക്കാമെന്ന് നേരത്തേ വ്യക്തമാക്കിയല്ലോ. ഇനി എങ്ങനെയാണ് അപേക്ഷിക്കുകയെന്നത് നോക്കാം.

ഓഫ് ലൈൻ ആയിട്ടാണ് ടിക്കറ്റ് വാങ്ങിയതെങ്കിൽ അത് സ്റ്റേഷൻ കൗണ്ടറിൽ കൊടുത്ത് ക്യാൻസൽ ചെയ്യാം. ഇനി ഓൺലൈനായാണ് ബുക്ക് ചെയ്തതെങ്കിൽ
ട്രെയിൻ വൈകി ഓടുകയാണെങ്കിൽ ആദ്യം നിങ്ങൾ ടിഡിആർ (ടിക്കറ്റ് ഡെപ്പോസിറ്റ് റെസീപ്റ്റ്) ഫയൽ ചെയ്യണം. ഇതിനായി ഐ ആർ സി ടിയിൽ ലോഗിൻ ചെയ്ത് നടപടികൾ പൂർത്തിയാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+