കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് ഇരുട്ടടി: 200 സ്റ്റോപ്പുകൾ റെയിൽവേ നിർത്തലാക്കും, പാസഞ്ചർ ട്രെയിനുകൾക്കും നിയന്ത്രണം!!

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തോടെയാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവെക്കുന്നത്. എന്നാൽ ലോക്ക്ഡൌണിന് ശേഷം രാജ്യത്ത് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുമ്പോൾ കേരളത്തിന് 200 സ്റ്റോപ്പുകൾ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. ലാഭത്തിലല്ലാത്ത 500 ട്രെയിനുകൾക്കൊപ്പം 10,000 സ്റ്റോപ്പുകളും റെയിൽവേ പിൻവലിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

'പരദൂഷണ ഹവറുകളിൽ ഇടതുപക്ഷത്തെ പുലഭ്യം പറയുന്നതുപോലെയല്ല, യജമാനനും അവരുടെ യജമാനൻമാർക്കും രസിക്കില്ല''പരദൂഷണ ഹവറുകളിൽ ഇടതുപക്ഷത്തെ പുലഭ്യം പറയുന്നതുപോലെയല്ല, യജമാനനും അവരുടെ യജമാനൻമാർക്കും രസിക്കില്ല'

രാജ്യത്തെ ലാഭത്തിലല്ലാത്ത സ്റ്റോപ്പുകൾ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും സ്റ്റോപ്പുകൾ പിൻവലിക്കുക. തീരെ യാത്രക്കാരില്ലാത്ത സ്റ്റോപ്പുകൾ, പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളായി മാറ്റുമ്പോൾ ഒഴിവാക്കേണ്ട ട്രെയിനുകൾ, രാത്രി 12 നും പുലർച്ചെ നാല് മണിയ്ക്കും ഇടയിൽ വരുന്ന ട്രെയിനുകൾ എന്നിങ്ങനെയാണ് വേർതിരിക്കുക. കേരളത്തെ സംബന്ധിച്ച് നഷ്ടം വരുന്നത് പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസാകുമ്പോളാണ് കേരളത്തിന് കൂടുതൽ സ്റ്റോപ്പുകൾ നഷ്ടമാകുന്നത്.

train2313393496-1

കൊല്ലം- പുനലൂർ, തൃശ്ശൂർ- ഗുരുവായൂർ, ഷൊർണൂർ- നിലമ്പൂർ, എറണാകുളം- കൊല്ലം എന്നീ സെക്ഷനുകളിൽ നഷ്ടത്തിലോടുന്ന പാസഞ്ചർ ട്രെയിനുകളിൽ ചിലതെങ്കിലും റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുമെന്നാണ് വിവരം. അതേസമയം കൊല്ലം- ചെങ്കോട്ട, ചെങ്കോട്ട- കൊല്ലം, എറണാകുളം- കോട്ടം, കായംകുളം- എറണാകുളം, എറണാകുളം- കായംകുളം എന്നീ റൂട്ടുകലിലെ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കാനാണ് സാധ്യത.

പുനലൂർ- മധുര, ഗുരുവായൂർ- പുനലൂർ, കോയമ്പത്തൂർ- മംഗളൂരു- എന്നീ റൂട്ടിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിനുകളാണ് എക്സ്പ്രസ് ട്രെയിനുകളാക്കി പരിഷ്കരിക്കുന്നത്. ഇതോടെ ഹാൾട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ഇല്ലാതാവുകയും ചെയ്യും. കൊറോണ വൈറസ് വ്യാപനത്തോടെ പൂർണ്ണമായും ഇന്ത്യൻ റെയിൽവേ ട്രെയിൻ സർവീസ് നിർത്തലാക്കിയതോടെ രാജ്യത്ത് അങ്ങോളമിങ്ങോളം സ്പെഷ്യൽ സർവീസുകൾ മാത്രമാണ് ഇപ്പോഴുള്ളത്.

വേണാട് എക്സ്പ്രസിന്റെ മയ്യനാട്, ഡിവൈൻ നഗർ സ്റ്റോപ്പുകളാണ് രാത്രി 12നും പുലർച്ചെ നാലിനുമിടയിൽ വരുന്ന സ്റ്റോപ്പുകളിൽ ഉൾപ്പെടുന്നത്. മൂന്ന് മുതൽ ഏഴ് വരെ സ്റ്റോപ്പുകളാണ് ഇത്തരത്തിൽ കുറയുക. അമൃത, രാജ്യറാണി, മലബാർ, മാവേലി എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകൾ കുറയ്ക്കുന്നത് കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് ദക്ഷിണ റയിൽവേയ്ക്ക്. കേരളത്തിലെ വടക്കൻ- തെക്കൻ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിനുകൾ.

English summary
Indian railway plans to withraw 200 railway stops in Kerala after
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X