കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ പുത്രിക്ക് സ്വാഗതം!!! ഉസ്മ പാകിസ്താനില്‍ നിന്നു തിരിച്ചെത്തി!!!

താഹീര്‍ വിവാഹിതനാണെന്ന് പാകിസ്താനിലെത്തിയ ശേഷമാണ് അറിഞ്ഞത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി:പാകിസ്താനില്‍വച്ച് തോക്കു ചൂണ്ടി വിവാഹത്തിന് നിര്‍ബന്ധിതയാക്കിയ യുവതി ഇന്ത്യയില്‍ തിരിച്ചെത്തി.25 ദിവസത്തെ പാകിസ്ഥാന്‍ ജീവിതത്തിനു ശേഷം വാഗ അതിര്‍ത്തി വഴിയാണ് ഉസ്മ നാട്ടില്‍ തിരിച്ചെത്തിയത്.

മടങ്ങിയെത്തിയ ഉസ്മയെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്വാഗതം ചെയ്തു.ഇന്ത്യയുടെ മകളെ നിനക്ക് വീട്ടിലേക്ക് സ്വാഗതം. നീ അനുഭവിച്ച വേദനക്ക് ഞാന്‍ മാപ്പ് ചോദിക്കുന്നു. സുഷമ ട്വീറ്ററില്‍ കുറിച്ചു.കൂടാതെ ഉസ്മയുടെ കുടുംബം മന്ത്രിക്കും വിദേശകാര്യമന്ത്രാലയത്തിനും നന്ദി അറിയിച്ചു.

uzma

ഇരുപതുകാരിയായ ഉസ്മ മലേഷ്യയില്‍വെച്ചാണ് പാക് സ്വദേശിയായ താഹീര്‍ അലിയുമായി പ്രണയത്തിലായത്.ശേഷം ഇന്ത്യയിലെത്തിയ ഇവര്‍ മെയ് 1 ന് വാഗാ അതിര്‍ത്തി വഴി പാകിസ്താനിലേക്കു പോവുകയായിരുന്നു.

പാകിസ്താനിലെത്തിയ ശേഷമാണ് താഹീര്‍ വിവാഹിതനും നാലു കുട്ടികളുടെ പിതാവുമാണെന്നു ഉസ്മ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടുകയായിരുന്നു.തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിച്ചെഹ്കിലും താഹീര്‍ തോക്കു ചൂണ്ടി വിവാഹം കഴിക്കുകയായിരുന്നു. ഉസ്മ തന്നെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമാബാദ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഇടപെടുകയും ഉസ്മയെ തിരിച്ച് നാട്ടിലെത്തിക്കുകയായുരുന്നു.

English summary
The Indian woman who says she was forced by a Pakistani man to marry him at gunpoint returned to India this morning, a day after the Islamabad High Court allowed her deportation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X