കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗം രാഷ്ട്രീയമാറ്റം ആവശ്യപ്പെടുന്നു: സത്യന്‍ മൊകെരി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഇന്ത്യയിലെ തൊഴിലാളികളും കര്‍ഷകരും അതീവ ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രതിസന്ധികളിലേക്ക് നീങ്ങുകയാണെന്നും സംരക്ഷിക്കേണ്ടുന്ന കേന്ദ്രസര്‍ക്കാര്‍ തന്നെ ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഇരകളാക്കി ചൂഷണത്തിന് വലിച്ചെറിഞ്ഞ് കൊടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും സത്യന്‍ മൊകെരി പ്രസ്താവിച്ചു. സ്ഥിരം തൊഴില്‍ ഇല്ലാതാക്കിയും അദ്ധ്വാനം വര്‍ദ്ധിപ്പിച്ചും തൊഴിലാളികളുടെ എണ്ണം കുറക്കുന്നു.

തൊഴില്‍ സംരക്ഷണ നിയമങ്ങളില്‍ മാറ്റം വരുത്തി സംഘടിക്കാനും വിലപേശാനുമുള്ള അവകാശം ഇല്ലാതാക്കി.പ്രാദേശിക സാമുദായിക ഭാഷാവിഭാഗീയതകള്‍ വളര്‍ത്തി തൊഴിലാളികളുടെ ഇടയില്‍ ഐക്യം തകര്‍ത്ത് ഭിന്നിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്.വളര്‍ന്നു വരുന്ന വര്‍ഗ്ഗീയതയും ജനാധിപത്യവിരുദ്ധതയും തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭാവിക്ക് ഭീഷണിയാണ്.ഇത്തരം നീക്കങ്ങള്‍ക്കെതിരെ തൊഴിലാളികളും കര്‍ഷകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കല്‍പ്പറ്റയില്‍ മെയ് ദിന റാലിയോടനുബന്ധിച്ച് നടത്തിയ പൊതുപരിപാടി ഉദ്ഘാടനം ചെയ്ത് സത്യന്‍ മൊകെരി പറഞ്ഞു.

mokeri

കല്‍പ്പറ്റയില്‍ നടത്തിയ മെയ് ദിന റാലിയോടനുബന്ധിച്ച് നടത്തിയ പൊതുപരിപാടി സത്യന്‍ മൊകെരി ഉദ്ഘാടനം ചെയ്യുന്നു

യോഗത്തില്‍ പി.കെ.മൂര്‍ത്തി അധ്യക്ഷത വഹിച്ചു.സി.പി.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍,വിജയന്‍ ചെറുകര,എസ്.ജി.സുകുമാരന്‍,എ.എ.സുധാകരന്‍,സി.എസ് സ്റ്റാന്‍ലിന്‍ എന്നിവര്‍ സംസാരിച്ചു.ടി.മണി,എ.ബാലചന്ദ്രന്‍,മഹിതാ മൂര്‍ത്തി,വി.യൂസഫ്,എ.കൃഷ്ണകുമാര്‍,എം.വി.ബാബു,കെ.രാമകൃഷ്മന്‍,ഫാരിസ്,എ.ഒ.ഗോപാലന്‍,കെ.സഹദേവന്‍,കെ.ചാക്കോച്ചന്‍,എം.സോമനാഥന്‍,പി.പ്രേമലത,അഷ്‌റഫ് തയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
.

English summary
indian workers demands political change-satyan mokeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X