ബജറ്റ്: രാജ്യത്ത് യുവാക്കള്‍ക്കെല്ലാം തൊഴിലോ? തൊഴില്‍ അവസരങ്ങള്‍ വർധിപ്പിക്കാന്‍ വന്‍ പ്രഖ്യാപനം
വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ ബജറ്റ്. 1.84 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഈ മേഖലയില്‍ നടപ്പിലാക്കുകയെന്ന് മൂന്നാം നരേദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ വ്യക്തമാക്കി. നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നൈപുണ്യ വികസനം. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
"ഈ ബജറ്റിൽ, ഞങ്ങൾ തൊഴിൽ, വൈദഗ്ധ്യം, എംഎസ്എംഇകൾ, ഇടത്തരക്കാർ എന്നിവയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അഞ്ച് വർഷ കാലയളവിൽ 4.1 കോടി യുവാക്കൾക്ക് 2 ലക്ഷം കോടി രൂപ മുടക്കില്‍ തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കുന്നതിന് അഞ്ച് പദ്ധതികളുടെയും സംരംഭങ്ങളുടെയും ഒരു പാക്കേജ് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്." ബജറ്റില്‍ വ്യക്തമാക്കുന്നു.

ഒമ്പത് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടാണ് ബജറ്റിലെ പ്രഖ്യാപനം. "എല്ലാവർക്കും കൂടുതല്‍ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഒമ്പത് മുൻഗണനാ മേഖലകളിൽ സുസ്ഥിരമായ വികസനം ബജറ്റ് വിഭാവനം ചെയ്യുന്നു. കേന്ദ്ര സർക്കാറിന്റെ ഭാവി ബജറ്റുകൾ 2024 ബജറ്റിൻ്റെ ഈ മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും," നിർമ്മല സീതാരാമന്‍ പറഞ്ഞു.
രാജ്യത്ത് കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യഥാർത്ഥ്യമാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ നടത്തും. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ രഹിത ഇ- വൗച്ചറുകൾ അനുവദിക്കും. ഇതോടൊപ്പം തന്നെ സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി നല്‍കി
മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ രൂപീകരണത്തിന് നിർണ്ണായ പിന്തുണ നല്‍കിയ ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രാ പ്രദേശിന് ബജറ്റില്‍ വാരിക്കോരി നല്‍കി കേന്ദ്രം. ആന്ധ്രാപ്രദേശിന് പ്രത്യേക ധനപാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ അമരാവതിയുടെ വികസനത്തിനായി ആന്ധ്രാപ്രദേശിന് 15,000 കോടി രൂപയുടെ സഹായമാണ് അനുവദിച്ചിരിക്കുന്നത്. തലസ്ഥാന വികസനത്തിനായി 15000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്റെ പ്രതിനിധി സംഘങ്ങള്‍ കേന്ദ്ര സർക്കാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ ആവശ്യം കേന്ദ്രം അതേപടി തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
മൂന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ ജെ ഡി യുവിനും വലിയ പരിഗണനയാണ് ബജറ്റില്‍ ലഭിച്ചത്. ബിഹാറില്‍ പുതിയ വിമാനത്താവളവും റോഡുകളും നിർമ്മിക്കാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച ബജറ്റ് ഹൈവേ വികസനത്തിന് മാത്രം 26,000 കോടി വകയിരുത്തി. മെഡിക്കൽ കോളേജ് യഥാർത്ഥ്യമാക്കാനും സഹായം ലഭിക്കും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications