രാജ്യത്തെ ഏക സര്‍ക്കസ് സ്കൂള്‍ തലശ്ശേരിയില്‍, അതും പൂട്ടുന്നു
കണ്ണൂര്‍: ഇന്ത്യാ മഹാരാജ്യത്ത് ഒരേയൊരു സര്‍ക്കസ് അക്കാദമിയേ ഉള്ളൂ... അത് സര്‍ക്കസിന്റെ കളിത്തൊട്ടില്‍ ആയ തലശ്ശേരിയില്‍ ആണ്. സര്‍ക്കസിനോടുള്ള ആളുകളുടെ താത്പര്യം കുറഞ്ഞതോടെ സര്‍ക്കസ് അക്കാദമിയുടെ കാര്യവും കുഴപ്പത്തിലായി.
രാജ്കമല് ടാക്കീസ് ആണ് തലശ്ശേരിയിലെ ചിറക്കുനിയിലെ സര്‍ക്കസ് അക്കാദമി. എന്നാല്‍ പഴയകാലത്തിന്റെ പ്രതാപങ്ങളും പ്രൗഢിയും ഒന്നുമില്ലാതെ ആ സര്‍ക്കസ് പരിശീലന കേന്ദ്രം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ഒരു കാലത്ത് സര്‍ക്കസ് ഒരു ഗ്ലാമര്‍ തൊഴിലായിരുന്നു. നല്ല പ്രതിഫലവും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കസിന്റെ പ്രതാപങ്ങളടങ്ങി. അതോടുകൂടി സര്‍ക്കസ് അക്കാദമിയുടേയും. ടൈംസ് ഓഫ് ഇന്ത്യയാണ് രാജ്കമല് ടാക്കീസിന്റെ ഇപ്പോഴത്തെ അവസ്ഥ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.
ഇപ്പോള്‍ രാജ്കമല് ടാക്കീസില്‍ വെറും ഒമ്പത് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉള്ളത്. ഒരു അധ്യാപകനും. വിദ്യാര്‍ത്ഥികളെല്ലാം നേപ്പാളില്‍ നിന്നും, പശ്ചിമ ബംഗാളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഉള്ളര്. കേരളത്തില്‍ നിന്ന് ആരുമില്ല.
നാല് വര്‍ഷം മുമ്പ്, 2010 ല്‍ ആണ് തലശ്ശേരിയില്‍ സര്‍ക്കസ് അക്കാദമി തുടങ്ങുന്നത്. വലിയ പ്രതീക്ഷയായിരുന്നു അന്ന്. വര്‍ഷത്തില്‍ 20 കുട്ടികളെ പരിശീലിപ്പിക്കാനിയിരുന്നു പദ്ധതി. എന്നാല്‍ വര്‍ഷം നാല് കഴിഞ്ഞിട്ടും കേരളത്തില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി പോലും ചേര്‍ന്നിട്ടില്ല.
സര്‍ക്കസ് കളരിയില്‍ തലശ്ശേരിക്ക് പഴയൊരു കഥകൂടി പറയാനുണ്ട്. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കസ് പരിശീലിപ്പിച്ച് തുടങ്ങിയതും തലശ്ശേരിയില്‍ ആയിരുന്നു. 1888 ല്‍ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസിന്റെ ഉപജ്ഞാതാവ് വിഷ്ണു പന്ത് ഛത്രെയും കീലേരി കുഞ്ഞിരാമനും ചേര്‍ന്നായിരുന്നു അന്ന് ഒരു സര്‍ക്കസ് വിദ്യാലയം തുടങ്ങിയത്. പക്ഷേ ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ അതെപ്പോഴോ നിലച്ചുപോയിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications