കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ഏക സര്‍ക്കസ് സ്‌കൂള്‍ തലശ്ശേരിയില്‍, അതും പൂട്ടുന്നു

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: ഇന്ത്യാ മഹാരാജ്യത്ത് ഒരേയൊരു സര്‍ക്കസ് അക്കാദമിയേ ഉള്ളൂ... അത് സര്‍ക്കസിന്റെ കളിത്തൊട്ടില്‍ ആയ തലശ്ശേരിയില്‍ ആണ്. സര്‍ക്കസിനോടുള്ള ആളുകളുടെ താത്പര്യം കുറഞ്ഞതോടെ സര്‍ക്കസ് അക്കാദമിയുടെ കാര്യവും കുഴപ്പത്തിലായി.

രാജ്കമല്‍ ടാക്കീസ് ആണ് തലശ്ശേരിയിലെ ചിറക്കുനിയിലെ സര്‍ക്കസ് അക്കാദമി. എന്നാല്‍ പഴയകാലത്തിന്‍റെ പ്രതാപങ്ങളും പ്രൗഢിയും ഒന്നുമില്ലാതെ ആ സര്‍ക്കസ് പരിശീലന കേന്ദ്രം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

Rajkal Circus

ഒരു കാലത്ത് സര്‍ക്കസ് ഒരു ഗ്ലാമര്‍ തൊഴിലായിരുന്നു. നല്ല പ്രതിഫലവും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കസിന്റെ പ്രതാപങ്ങളടങ്ങി. അതോടുകൂടി സര്‍ക്കസ് അക്കാദമിയുടേയും. ടൈംസ് ഓഫ് ഇന്ത്യയാണ് രാജ്കമല്‍ ടാക്കീസിന്റെ ഇപ്പോഴത്തെ അവസ്ഥ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.

ഇപ്പോള്‍ രാജ്കമല്‍ ടാക്കീസില്‍ വെറും ഒമ്പത് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉള്ളത്. ഒരു അധ്യാപകനും. വിദ്യാര്‍ത്ഥികളെല്ലാം നേപ്പാളില്‍ നിന്നും, പശ്ചിമ ബംഗാളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉള്ളര്‍. കേരളത്തില്‍ നിന്ന് ആരുമില്ല.

നാല് വര്‍ഷം മുമ്പ്, 2010 ല്‍ ആണ് തലശ്ശേരിയില്‍ സര്‍ക്കസ് അക്കാദമി തുടങ്ങുന്നത്. വലിയ പ്രതീക്ഷയായിരുന്നു അന്ന്. വര്‍ഷത്തില്‍ 20 കുട്ടികളെ പരിശീലിപ്പിക്കാനിയിരുന്നു പദ്ധതി. എന്നാല്‍ വര്‍ഷം നാല് കഴിഞ്ഞിട്ടും കേരളത്തില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി പോലും ചേര്‍ന്നിട്ടില്ല.

സര്‍ക്കസ് കളരിയില്‍ തലശ്ശേരിക്ക് പഴയൊരു കഥകൂടി പറയാനുണ്ട്. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കസ് പരിശീലിപ്പിച്ച് തുടങ്ങിയതും തലശ്ശേരിയില്‍ ആയിരുന്നു. 1888 ല്‍ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസിന്റെ ഉപജ്ഞാതാവ് വിഷ്ണു പന്ത് ഛത്രെയും കീലേരി കുഞ്ഞിരാമനും ചേര്‍ന്നായിരുന്നു അന്ന് ഒരു സര്‍ക്കസ് വിദ്യാലയം തുടങ്ങിയത്. പക്ഷേ ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ അതെപ്പോഴോ നിലച്ചുപോയിരുന്നു.

English summary
India's one and only circus academy Rajkamal Talkies to shut down.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X