കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍: ശന്പളം കിട്ടിയില്ലെങ്കില്‍ പിന്നെന്ത് ജോലി

  • By Soorya Chandran
Google Oneindia Malayalam News

മാസങ്ങളായി ജീവനക്കാര്‍ക്ക് ശന്പളം ലഭിക്കുന്നില്ല.കഴിഞ്ഞ മാര്‍ച്ച് 1 ന് മാധ്യമ പ്രവര്‍ത്തകരുടെ സമരത്തിന്റെ ഭാഗമായി ചാനല്‍ സംപ്രേഷണം പ്രതിസന്ധിയിലായിരുന്നു. വാര്‍ത്താ അവതാരകന്‍ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു അന്ന് സമരപ്രഖ്യാപനം നടത്തിയത്. കുറേ നേരത്തേക്ക് ചാനല്‍ സംപ്രേഷണം പോലും നിലച്ചിരുന്നു.

എന്നാല്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ട് ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ഈ പ്രശ്‌നത്തിന്റെ ഭാഗമായി ചാനല്‍ എകസിക്യൂട്ടീവ് എഡിറ്ററായിരുന്ന എംപി ബഷീറിനെ പുറത്താക്കിയിരുന്നു . എ സഹദേവന്‍, ഇ സനീഷ് തുടങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യാവിഷന്‍ വിടുകയും ചെയ്തു.

Indiavision

എന്നാല്‍ അന്ന് സമരത്തിനെതിരെ രംഗത്ത് വന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് ആരോപണം.

<strong>Read More: സെബാസ്റ്റ്യന്‍പോളും ബഷീറും സൗത്ത്‌ലൈവുമായി വരുന്നു</strong>Read More: സെബാസ്റ്റ്യന്‍പോളും ബഷീറും സൗത്ത്‌ലൈവുമായി വരുന്നു

എംപി ബഷീര്‍, എ സഹദേവന്‍, സെബാസ്റ്റ്യന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സൗത്ത് ലൈവ് ന്യൂസ് എന്ന വാര്‍ത്ത പോര്‍ട്ടല്‍ ഡിസംബര്‍ 1 നാണ് പ്രവര്‍ത്തനം തുടങ്ങിയത്. ബഷീറും സഹദേവനും ഇന്ത്യാവിഷനില്‍ നിന്ന് പോയവരാണ്. പല മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ഇന്ത്യാവിഷന്‍ വിട്ട് സൗത്ത് ലൈവ് ന്യൂസില്‍ എത്തിയിട്ടുണ്ട് .

<strong>മുന്‍പേജില്‍ വായിക്കാം:ഇന്ത്യാവിഷന്‍ വീണ്ടും നിലച്ചു... പുറത്തിറങ്ങിയവരുടെ സ്ഥാപനം തുടങ്ങി</strong>മുന്‍പേജില്‍ വായിക്കാം:ഇന്ത്യാവിഷന്‍ വീണ്ടും നിലച്ചു... പുറത്തിറങ്ങിയവരുടെ സ്ഥാപനം തുടങ്ങി

English summary
Kerala's first News Channel Indiavision again under crisis. Employees are in strike demanding salary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X