കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍ ചാനല്‍ തിരിച്ചു വരുന്നു; വെളിപ്പെടുത്തലുമായി എംകെ മുനീര്‍

Google Oneindia Malayalam News

കോഴിക്കോട്: മലയാളത്തിലെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താചാനലായ ഇന്ത്യാവിഷന്‍ തിരിച്ചുവരുമെന്ന് ചാനലിന്‍റെ ചെയര്‍മാനായിരുന്ന എംകെ മുനീര്‍ എംഎല്‍എ. ഇന്നും ഇന്ത്യാ വിഷന്‍ എന്ന സ്പേശ് ഇവിടെയുണ്ട്. ഇന്ത്യാവിഷന്‍ തിരിച്ചു കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയാണെന്നും ഓണ്‍ലൈന്‍ മാധ്യമമായ ഡൂള്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ എംകെ മുനീര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
ഇന്ത്യാവിഷന്‍ ശക്തമായി തിരിച്ചു വരുന്നു | Oneindia Malayalam

ഇപ്പോഴത്തെ ചാനലിലുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യാവിഷനില്‍ ഉണ്ടായിരുന്നവരാണ്. കോളേജ് കഴിഞ്ഞ് അലുമിനി മീറ്റില്‍ ഒത്തുകൂടാനുള്ള ഒരു വികാരം ഇന്ത്യാ വിഷനിലുണ്ടായിരുന്ന എല്ലാവരിലുമുണ്ട്. നാളെ അത്തരത്തില്‍ ഇന്ത്യാവിഷന്‍റെ ഒരു അലൂമിനി മീറ്റുണ്ടെങ്കില്‍ അവര്‍എല്ലാവരും തന്നെ തിരിച്ചു വരുമെന്ന കാര്യം എനിക്കുറപ്പുണ്ട്. എല്ലാവരുടേയും മനസ്സില്‍ ഇന്ത്യാവിഷന്‍ തിരിച്ചു വരണം എന്ന വികാരമുണ്ട്.

india

ഇന്ത്യാവിഷനെ വീണ്ടും പുനരാവിഷ്‌കരിക്കണമെന്ന ദൗത്യമാണുള്ളത്. ഇതില്‍ ഇന്‍വെസ്റ്റ് ചെയ്തവരോടുള്ള എന്റെ കടമ കൂടിയാണത്. ചാനല്‍ പുറത്തു കൊണ്ടുവന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസും പി.കെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും വ്യക്തിപരമായി എനിക്ക് നഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത്രയും നിഷ്പക്ഷതയോടെയാണ് ഇന്ത്യാവിഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. ലീഗ് മാത്രമല്ല, പിണറായി വിജയനും ഒരിക്കലും ഇന്ത്യാവിഷനില്‍ വരില്ലായിരുന്നു. കാരണം എസ്എന്‍സി ലാവ് ലിനുമായി ബന്ധപ്പെട്ടത് ചാനലില്‍ വന്നിരുന്നു. ശ്രീധരന്‍ പിള്ളയും സിപിഐയും കേസ് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ഇന്ത്യാവിഷന്‍ എന്ന ചാനല്‍ ആരംഭിച്ചതില്‍ ഇപ്പോഴും തനിക്ക് കുറ്റബോധം ഇല്ലെന്നും എംകെ മുനീര്‍ വ്യക്തമാക്കുന്നു. മുഴുവന്‍ സമയ വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. അത്രയും വാര്‍ത്തകള്‍ ഇവിടെ ഉണ്ടാകുന്നില്ലായെന്നാണ് ഏഷ്യാനെറ്റ് പോലും പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആദ്യമായി ഒബി വാന്‍ ഉപയോഗിക്കുന്നത് ഇന്ത്യാവിഷന്‍ ആയിരുന്നുവെന്നും എംകെ മുനീര്‍ പറഞ്ഞു.

English summary
Indiavision channel returns; MK Muneer with revelation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X