കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷനിലെ പ്രശ്‌നം തീര്‍ന്നില്ല, മുനീറിന്റെ വീട്ടിലേക്ക് മാര്‍ച്ച്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യാവിഷന്‍ ചാനല്‍ കഴിഞ്ഞ 12 ദിവസമായി വാര്‍ത്തകളൊന്നും സംപ്രേഷണം ചെയ്യുന്നില്ല. ജീവനക്കാര്‍ക്ക് മൂന്ന് മാസമായി ശമ്പളം കിട്ടിയിട്ടില്ല. സമരത്തിലുള്ള മാധ്യമ പ്രവര്‍ത്തകരോട് ചര്‍ച്ചക്ക് പോലും ചാനല്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല.

ഇതോടെ സമരത്തിന്റെ നേതൃത്വം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഏറ്റെടുക്കുകയാണ്. ചാനല്‍ ചെയര്‍മാനായ എംകെ മുനീറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

KUWJ

ചാനലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഡിസംബര്‍ 31 നകം ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ക്കണം എന്നാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ചാനല്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷണര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ചാനലിന്റെ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖി നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന്‌യൂണിയന്‍ പത്രക്കുറിപ്പില്‍ ആരോപിക്കുന്നു.

Indiavision

12 ദിവസം ചാനല്‍ പ്രവര്‍ത്തനം നിലച്ചിട്ടും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാന്‍ പോലും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. താന്‍ സാങ്കേതികമായി മാത്രമാണ് ചാനലിന്റെ ചെയര്‍മാന്‍ എന്നാണത്രെ എംകെ മുനീര്‍ പറയുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് മുനീറിന്റെ നിലപാടെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളായ എന്‍ പത്മനാഭനും കെ പ്രേംനാഥും ആരോപിച്ചു.

ഇന്ത്യാവിഷനില്‍ മാത്രമല്ല തൊഴില്‍ പ്രശ്‌നം രൂക്ഷമായിട്ടുള്ളത്. ഏറ്റവും ഒടുവില്‍ സംപ്രേഷണം തുടങ്ങിയ ടിവി ന്യൂവും ദിവസങ്ങളായി തത്സമയ വാര്‍ത്ത നല്‍കുന്നില്ല. ഇവിടേയും ശമ്പള കുടിശ്ശിക തന്നെയാണ് പ്രശ്‌നം. ഈ വിഷയത്തിലും പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെട്ടിട്ടുണ്ട്.

English summary
Indiavision issue: KUWJ will lead protest march to MK Muneer's residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X