കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍: എംപി ബഷീറിന്റെ വെളിപ്പെടുത്തലുകള്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഇന്ത്യാവിഷനില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എംപി ബഷീര്‍ ചാനലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത്. ജീവനക്കാരില്‍ നിന്ന് ഇന്ത്യാവിഷന്‍ 12 കോടി രൂപ തട്ടിയെടുത്തു എന്നാണ് എംപി ബഷീര്‍ ആരോപിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാണ് ബഷീര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

ചാനലിന്റെ നടത്തിപ്പില്‍ റസിഡന്റ് ഡയറക്ടറായ ജമാലുദ്ദീന്‍ ഫറൂഖി വ്യാപകമായ അഴിമതി നടത്തിയെന്ന് എംപി ബഷീര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ പലപ്പോഴായി മാനേജ്‌മെന്റിനെ അറിയിക്കുകയും ഇക്കാര്യം മാനേജ്‌മെന്റിന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ബഷീര്‍ അവകാശപ്പെടുന്നുണ്ട്.

MP Basheer

ചാനലിന് ഗള്‍ഫ് മേഖലയില്‍ നിന്ന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ പരസ്യവരുമാനം റസിഡന്റ് ഡയറക്ടര്‍ രേഖപ്പെടുത്തുക പോലും ചെയ്തിട്ടില്ലെന്ന് എംപി ബഷീര്‍ ആരോപിക്കുന്നുണ്ട്. പരസ്യങ്ങള്‍ക്ക് ബില്ല് നല്‍കാതെയും റസിഡന്റ് ഡയറക്ടര്‍ കോടികളുടെ വെട്ടിപ്പ് നടത്തിയതായി ബഷീര്‍ ആരോപിക്കുന്നു.

ചാനലിന്റെ നടത്തിപ്പിന് ആവശ്യമായ സാങ്കേതിക സാധനങ്ങള്‍ പണം കൊടുത്ത് വാങ്ങാതെ , വാടകക്കെടുത്ത് കോടികളുടെ നഷ്ടം ഉണ്ടാക്കിയതായും പറയുന്നു. ഒരിടക്ക് ലീസിങ് കമ്പനികള്‍ സാധനങ്ങള്‍ പിടിച്ചെടുത്തത് ഇന്ത്യാവിഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ചാനല്‍ പ്രവര്‍ത്തനം തുടങ്ങി അഞ്ച് മാസം കഴിഞ്ഞപ്പോഴേക്കും സാന്പത്തിക പ്രതിസന്ധികള്‍ തുടങ്ങിയിരുന്നുവെന്നും ബഷീര്‍ വെളിപ്പെടുത്തുന്നുണ്ട്.

<strong>ഇന്ത്യാവിഷന്‍:ജീവനക്കാരില്‍ നിന്ന് തട്ടിയത് 12കോടി</strong>ഇന്ത്യാവിഷന്‍:ജീവനക്കാരില്‍ നിന്ന് തട്ടിയത് 12കോടി

English summary
Indiavision: MP Basheer raises corruption allegations against Resident Director.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X