കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍:ജീവനക്കാരില്‍ നിന്ന് തട്ടിയത് 12കോടി

  • By Soorya Chandran
Google Oneindia Malayalam News

തൊഴിലാളികളുടെ ശന്പളത്തില്‍ നിന്ന് പിഎഫിലേക്കെന്ന് പറഞ്ഞ് പിരിച്ചെടുത്ത തുക മൂന്ന് വര്‍ഷമായി സര്‍ക്കാരിലേക്ക് അടച്ചിട്ടില്ല. ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത ആദായ നികുതിയും മൂന്ന് വര്‍ഷമായി അടച്ചിട്ടില്ല. ഇത് രണ്ടും ചേര്‍ത്താല്‍ 12 കോടി രൂപവരും. ഈ തുക എങ്ങോട്ട് പോയി എന്ന ചോദ്യത്തിന് റസിഡന്റ് ഡയറക്ടര്‍ക്ക് ഉത്തരമില്ലെന്നും എംപി ബഷീര്‍ പറയുന്നു.

കള്ളക്കണക്കുകകളും വ്യാജരേഖകളും നിര്‍മിച്ച് റസിഡന്റ് ഡയറക്ടര്‍ ബാങ്ക് ലോണുകള്‍ക്ക് ശ്രമിച്ചതായും അവ പരാജയപ്പെട്ടതായും ബഷീര്‍ ആരോപിക്കുന്നു. ഇന്ത്യാവിഷന്റെ വാര്‍ത്താ സംഘം ഉണ്ടാക്കിയ വിശ്വാസ്യതയുടെ മറവിലായിരുന്നു റസിഡന്റ് ഡയറക്ടര്‍ തട്ടിപ്പുകള്‍ നടത്തിയതെന്നും ബഷീര്‍ പറയുന്നു.

MP Basheer

ചാനലിന്റെ സ്ഥാപക ചെയര്‍മാന്‍ എംകെ മുന്നീറിനെ പലവട്ടം നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും എംപി ബഷീര്‍ പറയുന്നുണ്ട്. ഡയറക്ടര്‍ബോര്‍ഡിനെ സത്യാവസ്ഥകള്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ജമാലുദ്ദീന്‍ ഫറൂഖിയെ വാര്‍ത്താവിഭാഗത്തിന്റെ കാര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചു. പിന്നീട് നടന്ന പല പ്രവര്‍ത്തനങ്ങളുടേയും പേരില്‍ ജമാലുദ്ദീന്‍ ഫറൂഖിയുടെ ചാനല്‍ നടത്തിപ്പിനെ പറ്റി അന്വേഷിക്കാന്‍ കമ്പനി തന്നെ തീരുമാനിച്ചിരുന്നു എന്നും ബഷീര്‍ പറയുന്നു.

ശമ്പളപ്രശ്‌നത്തില്‍ മാര്‍ച്ച് 12 ന് വൈകീട്ട് അഞ്ചുമണിമുതല്‍ സമരം തുടങ്ങുമെന്ന് മാനേജ്‌മെന്റിന് എഡിറ്റോറിയല്‍ വിഭാഗം നോട്ടീസ് നല്‍കിയിരുന്നു. മാര്‍ച്ച് 12 ന് വൈകീട്ട് തന്നെ മാനേജ്‌മെന്റ് ഇക്കാര്യങ്ങള്‍ അംഗീകരിച്ചിരുന്നുവെന്നും ബഷീര്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ മാര്‍ച്ച് 12 ന് വൈകുന്നേരം എല്ലാ കാര്യങ്ങളിലും അനുകൂലമായ തീരുമാനം ഉണ്ടായതിന് ശേഷം ഒറ്റ രാത്രികൊണ്ട് തങ്ങളുടെ വാര്‍ത്താ സംഘത്തില്‍ എന്താണ് സംഭവിച്ചത് എന്ന് ഇനി രണ്ട് പേര്‍ വിശദീകരിക്കേണ്ടതുണ്ടെന്നാണ് ബഷീര്‍ പറയുന്നത്. അതില്‍ ഒരാള്‍ ഇപ്പോഴത്തെ എക്‌സിക്യൂട്ടിവ് എഡിറ്ററായി ബി ദിലീപ് കുമാറാണ്. മറ്റേ ആളുടെ പെര് പറയാന്‍ തനിക്ക് അറപ്പുണ്ടെന്ന് പറഞ്ഞാണ് ബഷീര്‍ വിശദീകരണ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

<strong>എംപി ബഷീറിന്റെ വെളിപ്പെടുത്തലുകള്‍</strong>എംപി ബഷീറിന്റെ വെളിപ്പെടുത്തലുകള്‍

English summary
Indiavision: MP Basheer raises corruption allegations against Resident Director.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X