ഇന്ത്യാവിഷന്‍ സംപ്രേഷണം വീണ്ടും തുടങ്ങി
കൊച്ചി: മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സംപ്രേഷണം നിര്‍ത്തിവച്ച ഇന്ത്യാവിഷന്‍ ചാനല്‍ സംപ്രേഷണം പുനരാരംഭിച്ചു. മാര്‍ച്ച് 13 വ്യാഴാഴ്ച ഉച്ചക്ക് 11 മണിയോടെയാണ് ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കുകയാണെന്ന് അവതാരകന്‍ പറഞ്ഞത്. രാത്രി എട്ട് മണിയോടെ താത്കാലിമായി സംപ്രേഷണം തുടങ്ങാനായി.
മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ചാനല്‍ സംപ്രേഷണം നിര്‍ത്തുന്നു എന്നാണ് അവതാരകനായ അഭിലാഷ് പറഞ്ഞത്. ഇതേ അഭിലാഷ് തന്നെയാണ് രാത്രി എട്ട് മണിക്ക് വാര്‍ത്ത വായിച്ചുകൊണ്ട് രംഗത്തെത്തിയത്.

സാങ്കേതിക കാരണങ്ങളാല്‍ ഇന്ത്യാവിഷന്റെ പ്രവര്‍ത്തനം നിലച്ചു എന്നായിരുന്നു അഭിലാഷിന്റെ ക്ഷമാവാചകം. 10 വര്‍ഷമായി തുടരുന്ന ചാനല്‍ പ്രവര്‍ത്തനം ഇനിയും തുടരുമെന്നും അഭിലാഷ് ഓണ്‍ സ്‌ക്രീനില്‍ വ്യക്തമാക്കി.
രാവിലെ ചാനല്‍ സംപ്രേഷണം നിര്‍ത്തുന്നു എന്ന് അവതാരകന്‍ പറഞ്ഞതിന് ശേഷം പത്ത് മിനിട്ടോളം ഇന്ത്യാവിഷന്‍ ചാനല്‍ ശൂന്യമായിരുന്നു. പിന്നീട് പഴയ പ്രോഗ്രാമുകള്‍ പുന:സംപ്രേഷണം ചെയ്താണ് പിടിച്ചു നിന്നത്. ഇതിനിടെ ചാനലിന്റെ വെബ്‌സൈറ്റില്‍ തങ്ങളുടെ വിശദീകരണ കുറിപ്പും മാധ്യമ പ്രവര്‍ത്തകര്‍ പ്രസിദ്ധീകരിച്ചു.
അല്‍പ സമയത്തിന് ശേഷം വെബ്‌സൈറ്റും പ്രവര്‍ത്തന രഹിതമായി. ചാനല്‍ പ്രവര്‍ത്തനം ഭാഗിമായി തുടങ്ങിയെങ്കിലും വെബ്‌സൈറ്റ് ഇപ്പോഴും ഡൗണ്‍ ആണ്.
മാനേജ്‌മെന്റിന്റെ നടപടിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇപ്പോഴും കടുത്ത പ്രതിഷേധത്തിലാണ്. അവര്‍ ജോലിയുമായി സഹകരിക്കുന്നില്ല. എന്നാല്‍ മറ്റൊരു വിഭാഗം മാനേജ്‌മെന്റിന് പിന്തുണയുമായി രംഗത്തെത്തിട്ടിയിട്ടുണ്ട്. മാനേജ്‌മെന്റ് അനുകൂലികളെ തലപ്പത്ത് പ്രതിഷ്ഠിച്ച് പുതിയ വാര്‍ത്താ സംഘത്തെ ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Post by BREAKING NEWS.

Click it and Unblock the Notifications