ഇന്ത്യാവിഷന് സംപ്രേഷണം നിര്‍ത്തി
കൊച്ചി: ഇന്ത്യാ വിഷന്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തി. എക്സിക്യൂട്ടീവ് എഡിറ്റര്‍ എംപി ബഷീറിനേയും കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണികൃഷ്ണനേയും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ട് നിന്നതോടെയാണ് സംപ്രേഷണം നിലച്ചത്. ഇന്ത്യാവിഷന് രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് വണ്‍ഇന്ത്യ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംപ്രേഷണം നിര്‍ത്തുന്ന കാര്യം ഓണ്‍ എയറില്‍ അറിയച്ചതിന് ശേഷം ആണ് ചാനല്‍ നിര്‍ത്തിയത്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വാര്‍ത്തയെ പുതിയ രൂപത്തില്‍ അവതരിപ്പിച്ചുകൊണ്ട് കടന്നു വന്ന ചാനല്‍ ആയിരുന്നു ഇന്ത്യാവിഷന്. തത്സമയ സംപ്രേണം നിര്‍ത്തിയതിന് ശേഷം വാര്‍ത്തകളുടേയും മറ്റ് പരിപാടികളുടേയും റിപ്പീറ്റ് ടെലികാസ്റ്റിങ് ആണ് ചാനല്‍ തുടര്‍ന്നത്.

മാര്‍ച്ച് 13 വ്യാഴാഴ്ച പകല്‍ 11 മണിയോടെയാണ് സംപ്രേഷണം നിര്‍ത്തിയത്. വാര്‍ത്താ അവതാരകന് തന്നെയാണ് സംപ്രേഷണം നിര്‍ത്തിവച്ച കാര്യം േ്രപക്ഷകരെ അറിയിച്ചത്.
ചാനലിന്റെ റസിഡന്റ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫറൂഖിയുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തര്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളാണ് കാര്യങ്ങള്‍ സംപ്രേഷണ നിര്‍ത്തിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അഴിമതി ആരോപണം അന്വേഷിക്കാന്‍ തയ്യാറാകാത്ത മാനേജ്മെന്റ് മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എംപി ബഷീറിനേയും ഉണ്ണികൃഷ്ണനേയും പിരിച്ചുവിടുകയായിരുന്നു.
കുറച്ചുനാളായി ചാനലിന്റെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായിരുന്നു. ആവശ്യത്തിന് ജീവനക്കാരോ ക്യാമറകളോ വാഹനങ്ങളോ ചാനലില്‍ ഉണ്ടായിരുന്നില്ല. പല ബ്യൂറോകളും പ്രവര്‍ത്തനം നിര്‍ത്തിയ മട്ടായിരുന്നു.
2013 ഡിസംബര്‍ 18 ന് വണ്‍ ഇന്ത്യ, ഇന്ത്യാവിഷന്റെ പ്രതിസന്ധിയെ പറ്റി വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തുന്ന സാഹചര്യം ഉണ്ടാകില്ലെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. ശമ്പള പ്രശ്നത്തില്‍ പണിമുടക്കിലേക്ക് നീങ്ങുന്ന സാഹചര്യവും നേരത്തെ ഇന്ത്യാവിഷനില്‍ ഉണ്ടായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications