അറിഞ്ഞോ ഇന്ത്യാവിഷന്‍ തിരിച്ചുവരുന്നു!
കൊച്ചി : മലയാളത്തിലെ ആദ്യത്തെ വാര്‍ത്താധിഷ്ഠിത ടെലിവിഷന്‍ ചാനലായ ഇന്ത്യാവിഷന്‍ തിരിച്ചുവരാനൊരുങ്ങുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ചാനല്‍ മലയാള ദൃശ്യമാധ്യമരംഗത്ത് വാര്‍ത്താപ്രക്ഷേപണരീതിയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ചാനല്‍ ആയിരുന്നു ഇന്ത്യാവിഷന്‍ .
2003ലാണ് ചാനല്‍ ആരംഭിച്ചത്.വാര്‍ത്തകള്‍ക്കും വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്കുമാണ് ഇതില്‍ പ്രാധാന്യം.മാനേജ്‌മെന്റിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ത്യാവിഷന്‍ ചാനലിലെ എഡിറ്റോറിയല്‍ ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് 2014 മാര്‍ച്ച് 13ന് ചാനല്‍ സംപ്രേഷണം താല്കാലികമായി നിലച്ചിരുന്നു.

ഇന്ത്യാവിഷനിലെ വാര്‍ത്താവതാരകന്‍ തന്നെ ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കുയാണെന്ന് പറഞ്ഞായിരുന്നു സംപ്രേഷണം നിര്‍ത്തിയത്. തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ ഇടപെട്ട് ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.
തത്സമയ സംപ്രേഷണം നിലച്ചതോടെ നേരത്തെ റെക്കോഡ് ചെയ്ത പരിപാടികളാണ് സംപ്രഷണം ചെയ്യുന്നത്. തത്സമയ സംപ്രേഷണം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്‌മെന്റ്.












Click it and Unblock the Notifications