Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപി ഇന്‍ഡിഗോയില്‍ പറക്കുമോ; അനുനയ നീക്കവുമായി കമ്പനി, ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു

വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ മാപ്പ് പറഞ്ഞു എന്നാണ് അന്ന് ഇ പി അറിയിച്ചത്.

ep

കണ്ണൂര്‍: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനുമായുള്ള പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഇന്‍ഡിഗോ വിമാനക്കമ്പനി. നിസഹരണ തീരുമാനം പിന്‍വലിക്കണമെന്ന് വിമാനക്കമ്പനി ഇ പി ജയരാജനോട് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇ പി ജയരാദനോട് ഫോണിലൂടെയാണ് കമ്പനി ഇക്കാര്യം ആവശ്യപ്പെട്ടത്. വിമാനക്കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചെന്ന് ഇ പി പറയുന്നു. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നായിരുന്നു ഇ പി ജയരാജന്‍ നല്‍കിയ മറുപടി.

കഴിഞ്ഞ ജൂണ്‍ 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന് വിമാനക്കമ്പനി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയതിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കാനാണ് അങ്ങനെ ചെയ്തതെന്നാണ് ഇ പി അറിയിച്ചത്. എന്നാല്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്.

രണ്ട് കൂട്ടരുടെയും മൊഴി പരിശോധിച്ച ശേഷം റിട്ട ജഡ്ജി ആര്‍ എസ് ബസ്വാന അദ്ധ്യക്ഷനായ സമിതി യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ച വിലക്കും ഇ പി ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമായിരുന്നു ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയത്. ഇതോടെ ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന തീരുമാനത്തില്‍ ഇ പി എത്തുകയായിരുന്നു.

നേരത്തെയും ഇന്‍ഡിഗോ ഇതുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെ ബന്ധപ്പെട്ടിരുന്നു. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ മാപ്പ് പറഞ്ഞു എന്നാണ് അന്ന് ഇ പി അറിയിച്ചത്. മുംബൈയിലുള്ള മലയാളി റീജിയണല്‍ മാനേജറാണ് ഫോണില്‍ വിളിച്ചത് എന്നും ക്ഷമാപണം എഴുതി നല്‍കിയാല്‍ ബഹിഷ്‌കരണം അവസാനിപ്പിക്കും എന്നും ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്ര ചെയ്യുന്നതിനായിരുന്നു ഇ പി ജയരാജന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ ഇന്‍ഡിഗോയെ പൂര്‍ണമായി ബഹിഷ്‌കരിച്ചെന്ന് ഇ പി ജയരാജന്‍ അറിയിക്കുകയായിരുന്നു. വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തി അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് 2 ആഴ്ചത്തെ യാത്രാ വിലക്കും മുഖ്യമന്ത്രിയെ അപകടത്തില്‍ നിന്നു രക്ഷിച്ച തനിക്ക് 3 ആഴ്ചത്തെ യാത്രാവിലക്കും ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ തീരുമാനത്തില്‍ പിശകുകളുണ്ട് എന്നാണ് ഇ പി ജയരാജന്റെ വാദിച്ചത്.

ഇന്‍ഡിഗോ നിലവാരമില്ലാത്ത കമ്പനിയാണ് എന്നും അതുകൊണ്ടാണ് ഇന്‍ഡിഗോ ബഹിഷ്‌കരിക്കാന്‍ താന്‍ തീരുമാനിച്ചത് എന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. തീരുമാനം അവര്‍ തിരുത്താത്തിടത്തോളം ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാനില്ല എന്നായിരുന്നു ഇ പി ജയരാജന്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+