'ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു'; ഇപി ജയരാജന് മറുപടി നൽകി പോസ്റ്റിട്ട് ഇൻഡിഗോ
തിരുവനന്തപുരം : ഇൻഡിഗോയും എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജനും തമ്മിലുള്ള വിവാദങ്ങൾ ഏറെ ചർച്ച ആവുകയാണ്. കഴിഞ്ഞദിവസം ഇൻഡിഗോക്കെതിരെ ഇ പി ജയരാജൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായി ഇപ്പോൾ ഇൻഡിഗോ പ്രതികരിച്ചിരിക്കുന്നു.
ഫേസ്ബുക്കിലൂടെയാണ് ഇൻഡിഗോ പ്രതികരിച്ചത്. ഒരു പെൺകുട്ടി പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന ചിത്രമാണ് ഇൻഡിഗോ ഫേസ്ബുക്കിൽ പങ്കിട്ടിരിക്കുന്നത്.
ചിത്രത്തിനൊപ്പം ഒരു അടിക്കുറിപ്പും ഇൻഡിഗോയുടെ വകയുണ്ട്. 'ലോകത്തിനു മുകളിൽ ഉയരങ്ങളിൽ പറക്കുന്നു' എന്നാണ് ഇൻഡിഗോ ചിത്രത്തിന് താഴെ അടിക്കുറിപ്പ് എഴുതിയത്.

അതേസമയം , താൻ ഇനിയൊരിക്കലും ഇൻഡിഗോയുടെ വിമാനത്തിൽ യാത്ര ചെയ്യില്ല. ട്രെയിനാണ് നല്ലതെന്ന് ഇ പി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇൻഡിഗോ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.
ഇൻഡിഗോ ഒരു മോശം കമ്പനിയാണെന്ന് ഇ പി ജയരാജൻ പറഞ്ഞിരുന്നു. താനോ തന്റെ കുടുംബമോ ഇനിയൊരിക്കലും ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ല. നടന്നുപോയാലും അവരുടെ വിമാനത്തിൽ കയറില്ലെന്നുമാണ് ഇ പി പറഞ്ഞത്.
ഇതിന് പിന്നാലെ ഇൻഡിഗോ പ്രതികരിച്ചപ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ മലയാളം കമന്റുകൾ ഉണ്ടായി. അതേസമയം, കണ്ണൂരിൽ നിന്ന് ഡയറക്ട് തിരുവനന്തപുരം സർവീസ് നടത്തുന്ന ഏക കമ്പനിയാണ് ഇൻഡിഗോ.












Click it and Unblock the Notifications