തിരുവനന്തപുരത്ത് വിമാനം അടിയന്തിരമായി നിലത്തിറക്കി; ഒഴിവായത് വന്‍ ദുരന്തം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി. മുംബൈ-തിരുവനന്തപുരം ഇന്റിഗോ വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്.

ലാന്‍ഡിങ്ങിനു മുമ്പ് മുന്‍ചക്രം തകരാറിലായി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. തലനാരിഴക്കാണ് അപകടം ഒഴിവായത്. യാത്രക്കാര്‍ സുരക്ഷിതരാണ്.
മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുളള വിമാനത്തില്‍ 161 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റിന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്നാണ് ലഭ്യമായ വിവരം.












Click it and Unblock the Notifications