Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തിലെ സംഘര്‍ഷം: ഇപി ജയരാജനെതിരായ കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച സംഭവത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഇപി ജയരാജനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കുന്നു. 2022 ജൂണിലായിരുന്നു വിമാനത്തിലെ സംഘര്‍ഷമുണ്ടായത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തിനുള്ളിലായിരുന്നു മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നതിനിടെ ഇവരെ ഇപി ജയരാജന്‍ മര്‍ദിച്ചുവെന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍, എന്നിവരാണ് കോടതിയെ സമീപിച്ചത്.

EP JAYARAJAN INDIGO CASE

അതേസമയം കോടതി നിര്‍ദേശപ്രകാരമായിരുന്നു ജയരാജനെതിരെ കേസെടുത്തത്. ഇപ്പോള്‍ ഈ കേസാണ് പോലീസ് എഴുതി തള്ളാന്‍ ഒരുങ്ങുന്നത്. നേരത്തെ വലിയതുറ പോലീസ് കണ്ണൂരിലെത്തിയാണ് പരാതിക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. പോലീസ് റിപ്പോര്‍ട്ടില്‍ ഇവര്‍ക്ക് പരാതിയുണ്ടെങ്കില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടും ജയരാജന് അനുകൂലമാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി വ്യാജമാണെന്നാണ് വലിയ തുറ പോലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളായ അനില്‍ കുമാര്‍, സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.

ഇവരും പ്രതിഷേധക്കാരെ മര്‍ദിക്കന്നതില്‍ മുന്നില്‍ നിന്നിരുന്നുവെന്നാണ് ആരോപണം. പക്ഷേ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ്.

അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധമുണ്ടായത്. കണ്ണൂരില്‍ നിന്ന് വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോള്‍ കറുത്ത വസ്ത്രമണിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അടുത്തേക്ക് എത്തുകയായിരുന്നു.

ഈ പ്രതിഷേധങ്ങള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ പ്രതിഷേധിച്ച ഒരാളെ ഇപി ജയരാജന്‍ നിലത്തേക്ക് തള്ളിയിടുകയായിരുന്നു. പോലീസ് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്യുയായിരുന്നു.

ഇപിക്കെതിരെ യാത്രാ വിലക്കും ഇന്‍ഡിഗോ കൊണ്ടുവന്നിരുന്നു. വിമാന കമ്പനിക്കെതിരെ പ്രതിഷേധിച്ച ഇപി ജയരാജന്‍ ഇന്‍ഡിഗോയില്‍ ഇനി യാത്ര ചെയ്യില്ലെന്നും പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.

എന്നാല്‍ മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇപി തടയുകയായിരുന്നുവെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.'ഇപി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്ന വീഡിയോ പുറത്തുവന്നതാണെന്നും, ഇപിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും' പരാതിക്കാരന്‍ ഫര്‍സീന്‍ മജീദ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+